HOME
DETAILS

മറ്റൊരു സാധ്യതയില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് കുത്തുന്ന ഗുജറാത്തിലെ മുസ്‌ലിംകള്‍

  
backup
April 04 2019 | 19:04 PM

%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4



അഹമ്മദാബാദ്: ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളെപ്പോലെ ഒരുകാലത്ത് കോണ്‍ഗ്രസിനെ സ്വന്തം പാര്‍ട്ടിയായി പരിഗണിച്ച് വെള്ളവും വളവും നല്‍കിയവരാണ് ഗുജറാത്തിലെ മുസ്‌ലിംകള്‍. എന്നാലിപ്പോള്‍ ഗുജറാത്തി മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസിനോട് പഴയ മമതയില്ല. മറ്റൊരു സാധ്യതയുമില്ലാത്തതിനാല്‍ അവര്‍ക്ക് വോട്ട്‌ചെയ്യുന്നുവെന്നു മാത്രം. മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ നടക്കുന്ന പരിപാടികളില്‍ സ്റ്റേജിലിരിക്കാന്‍ മാത്രമേ സമുദായത്തില്‍പ്പെട്ടവരെ കോണ്‍ഗ്രസിന് ആവശ്യമുള്ളൂവെന്നും മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും അടുത്തിടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു.


എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിച്ചെങ്കിലും മുന്‍വര്‍ഷങ്ങളിലേതു പോലെ കടുത്ത വര്‍ഗീയപ്രചാരണങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ ഉയര്‍ന്നുകാണാത്തതില്‍ മുസ്‌ലിംകള്‍ ആശ്വാസത്തിലാണ്. 2002ലെ കലാപത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയായിരുന്നു. മുസ്‌ലിംകള്‍ പെറ്റുപെരുകുകയാണെന്നു പ്രസംഗിച്ച മോദി, നാം അഞ്ച് നമുക്ക് 25 എന്നു പരിഹസിക്കുകയും ചെയ്തു. കടുത്ത മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളുണ്ടായതോടെ മുസ്‌ലിം പ്രദേശങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.


സംസ്ഥാനത്തെ മുസ്‌ലിംകളുടെ മനസുമരവിപ്പിച്ച 2002ലെ കൂട്ടക്കൊല നേരിട്ടുസാക്ഷ്യംവഹിച്ച ബാല്യങ്ങളൊക്കെയും ഇന്നു സംസ്ഥാനത്തെ വോട്ടര്‍മാരാണ്. കൂട്ടക്കൊല നടന്ന് 17 വര്‍ഷം കഴിഞ്ഞു. മുസ്‌ലിംകള്‍ അന്നത്തെ ഇരുണ്ടദിനങ്ങള്‍ മറക്കുകയോ ബി.ജെ.പിയോട് പൊറുക്കുകയോ ചെയ്തിട്ടില്ല. അവഗണനയുടെ പേരില്‍ കോണ്‍ഗ്രസിനെ വെറുക്കുകയും ചെയ്തിട്ടില്ല. തങ്ങളുടെ സമുദായത്തിന് ജനസംഖ്യാനുപാതികമായി സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണന, അധികാരത്തിലേറുകയാണെങ്കില്‍ അതിലൊരാള്‍ക്ക് മന്ത്രിപദവി തുടങ്ങിയ വലിയ ആഗ്രഹങ്ങളൊന്നും ഇക്കുറി സംസ്ഥാനത്തെ മുസ്‌ലിം വോട്ടര്‍മാര്‍ക്കില്ല. മറിച്ച് ഇടയ്ക്കിടെയുണ്ടാവുന്ന വര്‍ഗീയ കലാപങ്ങളില്‍ നിന്ന് ഒരുസംരക്ഷണം, അത്ര മാത്രമേ ഗുജറാത്തിലെ മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നുള്ളൂ.


പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം (എസ്.സി.എസ്.ടി ആക്ട്) പോലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും പ്രത്യേക നിയമനിര്‍മാണം വേണമെന്നതാണ് ഇവരുടെ ആവശ്യം. ഗുജറാത്തിലെ ന്യൂനപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റി (എം.സി.സി) ഇക്കാര്യം ഔദ്യോഗികമായി തന്നെ മുന്നോട്ടുവച്ചിട്ടുമുണ്ട്. സാമുദായിക കലാപം തടയല്‍ നിയമം, അക്രമാസക്ത പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കല്‍, ആയുധപരിശീലനവും വിതരണവും നിരോധിക്കല്‍, പൊലിസ് ഏറ്റുമുട്ടലുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള സംഭവങ്ങളും ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും എം.സി.സി ഉന്നയിച്ചിരുന്നു.


സുരക്ഷ ഉറപ്പാക്കുകയാണെങ്കില്‍ ഏതുപാര്‍ട്ടിയായാലും പിന്തുണയ്ക്കാന്‍ തയാറാണെന്ന് കമ്മിറ്റി അംഗമായ അഭിഭാഷകന്‍ ഷംസാദ് പത്താന്‍ പറഞ്ഞു. സംഘ്പരിവാരില്‍ നിന്ന് മാത്രമല്ല ഭീഷണി, ഭരണകൂട ഏജന്‍സികളില്‍ നിന്നും സംരക്ഷണം വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ഷംസാദ് പത്താന്‍ ഉദാഹരണവും മുന്നോട്ടുവച്ചു. അടുത്തിടെ അംറേലി ജില്ലയില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ഗുണ്ടാനേതാവിനെ പിടികൂടാനുള്ള ശ്രമത്തില്‍ പൊലിസിനു പരുക്കേറ്റു. എന്നാല്‍, ഇതിനു പ്രതികാരമായി ഗുണ്ട വസിക്കുന്ന ഗ്രാമത്തിലെ 45 മുസ്‌ലിം വീടുകളും ലക്ഷ്യംവയ്ക്കുകയാണ് പൊലിസ് ചെയ്തത്. 28 ജീപ്പുകളിലെത്തിയ പൊലിസ് വീടുകള്‍ക്കു നേരെ ആക്രമണമഴിച്ചുവിട്ടു. ജലസംഭരണി പോലും പൊലിസ് തകര്‍ത്തു. സുരക്ഷമാത്രമല്ല വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ ഞങ്ങള്‍ക്കു

നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമുദായത്തിലെ 80 ശതമാനം സ്ത്രീകളും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. മുസ്‌ലിം പ്രദേശങ്ങളില്‍ നല്ല സര്‍ക്കാര്‍ സ്‌കൂളുകളോ ആശുപത്രികളോ ഇല്ല. ഇക്കാരണത്താല്‍ പ്രദേശത്തെ ഇതരമതസ്തരുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം വിലക്കുകയുമാണ്- അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago