കൊവിഡ്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രത്യേക ക്രമീകരണങ്ങള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ 'ശരണ്യ', 'കൈവല്യ'തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി താല്‍ക്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുകള്‍ വഴി നേരിട്ട് ലഭ്യമാകും.
പുതിയ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നിര്‍വഹിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കിയാല്‍ മതിയാകും. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഫോണ്‍, ഇ- മെയില്‍ മുഖേന അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."