ഫിഫ അണ്ടര്‍ 17 ലോകകപ്പ് : ഒരുക്കങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് കായിക മന്ത്രി
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും നിശ്ചയിച്ച സമയത്തിന് തന്നെ സ്റ്റേഡിയങ്ങള്‍ ഫിഫക്ക് കൈമാറുമെന്നും കായിക മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തില്‍ കസേരകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും പരീശീലനത്തിനായുള്ള മൈതാനങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. കൊച്ചിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗതയില്‍ ഫിഫ അധികൃതര്‍ തന്നെ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വേഗം മതിയായിരുന്നുവോ എന്ന് ചോദിച്ചാല്‍ പോരെന്ന് തന്നെയാണ് മറുപടിയെന്നും കാലതാമസമുണ്ടാകാന്‍ കാരണമെന്തായിരുന്നുവെന്നും ആരുടെ ഭാഗത്താണ് വീഴ്ച്ച വന്നതെന്നെല്ലാമുള്ള കാര്യങ്ങള്‍ ലോകകപ്പിന് ശേഷം പരിശോധിക്കാം. ഇപ്പോള്‍ ഏല്ലാവരും ചേര്‍ന്ന് മത്സരത്തിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് വേണ്ടെതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."