യുവഭാവന സംഗമം നടത്തി
ആലുവ : ഏല്ലൂക്കര സര്‍വിസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി' യുവഭാവന സംഗമം' നടത്തി. രാഷ്ട്രീയ നിരീക്ഷന്‍ എ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. എന്തിനെയും അതിജീവിക്കാനുള്ള ശക്തി സംഭരിച്ച് മുന്നേറുന്ന തലമുറ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. ഇതിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ആത്മഹത്യാ നിരക്ക് കുത്തനെ കുറഞ്ഞു വരുമെന്ന് ജയശങ്കര്‍ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് ടി.എം സെയ്തു കുഞ്ഞ് അധ്യക്ഷത വഹിച്ചു. റോഡിയോ അവതാരകന്‍ ബാലകൃഷ്ണന്‍ പെരിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡയക്ടര്‍ ബോര്‍ഡംഗങ്ങളായ മുഹമ്മദ് സൂജ, വി.ജി. വല്ലഭവന്‍ പിള്ള, സെക്രട്ടറി കെ.എസ് ബീനകുമാരി എന്നിവര്‍ സംസാരിച്ചു.
നാല്‍പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം അങ്കണവാടി വര്‍ക്കറായി വിരമിച്ച ഗിരിജാ മണിയെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."