നോട്ട് നിരോധനം ആദായ നികുതിയില്‍ പത്തിരട്ടിയുടെ കുറവുണ്ടാക്കി
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടന്ന സാമ്പത്തിക വര്‍ഷത്തില്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വന്‍തോതില്‍ കുറവുണ്ടായതായി റിപോര്‍ട്ട്.
നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ശുദ്ധമാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തള്ളിക്കൊണ്ടാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
നോട്ട് നിരോധനം പ്രഖ്യാപിച്ച 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 88 ലക്ഷം പേര്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തില്ലെന്നും ഇത് മുന്‍ വര്‍ഷത്തെക്കാള്‍ പത്തിരട്ടിയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016-17 സാമ്പത്തിക വര്‍ഷം 1.06 കോടി പുതിയ നികുതിദായകര്‍ എത്തിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണെന്നും മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ നാലുവര്‍ഷത്തെ ഫയലുകള്‍ പരിശോധിക്കുമ്പോള്‍, നേരത്തെ ആദായനികുതി അടച്ചവരില്‍ പലരും നോട്ട് നിരോധനമേര്‍പ്പെടുത്തിയ വര്‍ഷം നികുതി അടച്ചിട്ടില്ല.
നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പത്തിരട്ടിയാണ് കുറവുണ്ടായിരിക്കുന്നത്. 2015-16 വര്‍ഷത്തില്‍ 8.56 ലക്ഷം പേരാണ് റിട്ടേണ്‍ അപേക്ഷ സമര്‍പ്പിക്കാതിരുന്നത്. 2016-17 വര്‍ഷത്തില്‍ ഇത് 88.04 ലക്ഷമായി ഉയര്‍ന്നു. 2012-13ല്‍ 37.54, 2013-14 ല്‍ 27.8 ലക്ഷം, 2014-15 ല്‍ 16.32 ലക്ഷം എന്നിങ്ങനെയാണ് പലകാരണങ്ങളാല്‍ നികുതി അടയ്ക്കാത്തവര്‍.
സാമ്പത്തിക വ്യവസ്ഥയിലുണ്ടായ മരവിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെട്ടതാകാം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ചെറുകിട കമ്പനികള്‍ വ്യാപകമായി അടച്ചുപൂട്ടിയിരുന്നു.
ആകെയുള്ള കറന്‍സിയുടെ 86 ശതമാനം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതോടെ സാമ്പത്തിക നില ആകെ തകര്‍ന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
നികുതി റിട്ടേണുകളില്‍ കുറവു വരുന്നത് ആദായനികുതി വകുപ്പിന്റെ നയം നടപ്പാക്കലിലുള്ള പരാജയമായാണ് കണക്കാക്കപ്പെടുക. എന്നാല്‍ ഇത് നോട്ടുനരോധനം മൂലമാണെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."