ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും ഫോട്ടോ എടുക്കലും
കാസര്‍കോട്: ആര്‍ എസ് ബി വൈ -എസ് ചിസ് പദ്ധതിപ്രകാരമുളള സ്മാര്‍ട്ട്കാര്‍ഡ് പുതുക്കലും പുതുതായി ഫോട്ടോ എടുക്കലും വിവിധ പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ നടക്കും.
ഇന്നു പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ചെങ്ങറ കോളനി, നാളെ അമ്പലത്തറ ആയുര്‍വേദ ആശുപത്രി, വെസ്റ്റ് എളേരി പഞ്ചായത്തില്‍ ഇന്നു പഞ്ചായത്ത് ഹാള്‍, നാളെ നര്‍ക്കിലക്കാട് സ്‌കൂള്‍, പനത്തടി പഞ്ചായത്തില്‍ ഇന്നു മുതല്‍ ഈ മാസം 25 വരെ സഹൃദയ ക്ലബ് ബളാന്തോട്, നാളെ മുതല്‍ ഈ മാസം 26 വരെ കാറഡുക്ക പഞ്ചായത്ത് ഹാള്‍, കുമ്പള പഞ്ചായത്ത് ഹാള്‍ , ഈ മാസം 25നു മടിക്കൈ പഞ്ചായത്ത് ഹാള്‍, ഇന്നു മുതല്‍ ഈ മാസം 27വരെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ടൗണ്‍ഹാള്‍, ഇന്നു നീലേശ്വരം സി.ഡി.എസ്.ഹാള്‍, നാളെ കാസര്‍കോട് മുനിസിപ്പാലിറ്റി പളളിക്കാല്‍ സ്‌കൂള്‍, ഈ മാസം 25 മുതല്‍ 27 വരെ ബദിയടുക്ക പഞ്ചായത്ത് ഹാള്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലുമാണ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും ഫോട്ടോ എടുക്കലും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."