HOME
DETAILS

പരുക്കേറ്റ മാധ്യമപ്രവര്‍ത്തകരെ പരിചരിച്ചും കൈയടി നേടി രാഹുലും പ്രിയങ്കയും

  
backup
April 04 2019 | 20:04 PM

%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0-2

 

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ട്രക്ക് അപകടത്തില്‍പ്പെട്ടു. ലോറിക്ക് പ്രത്യേകമായി പിടിപ്പിച്ച കൈവരി തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിസാര പരുക്കേറ്റു.


ഇവരില്‍ പരുക്ക് അല്‍പം ഗുരുതരമായ ഇന്ത്യ എ ഹെഡ് ചാനലിന്റെ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്‌സണ് ദേഹസ്വാസ്ഥ്യം മൂലം എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ബോധരഹിതനായി റിക്‌സണ്‍ നിലത്തുകിടക്കുന്നത് കണ്ട പ്രിയങ്ക ഗാന്ധി ഉടന്‍തന്നെ റോഡ് ഷോക്കായി ഒരുക്കിയ വാഹനത്തില്‍ നിന്ന് ഇറങ്ങി, വീണുകിടക്കുന്ന മാധ്യമപ്രവര്‍ത്തകനരികിലെത്തി. പൊലിസിന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും എസ്.പി.ജിയുടെയും സഹായത്തോടെ ആദ്യപരിചരണം നല്‍കി. ഉടന്‍ ആംബുലന്‍സ് എത്തിക്കാനും നിര്‍ദേശം നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയ ആംബുലന്‍സിലേക്ക് റിക്‌സണെ കയറ്റാന്‍ കൊണ്ടുപോകുമ്പോള്‍ റിക്‌സന്റെ ഷൂസുകള്‍ കൈയില്‍പിടിച്ച് പ്രിയങ്കാ ഗാന്ധിയും അനുഗമിച്ചു.
വാഹനത്തില്‍ നിന്നിറങ്ങിയ രാഹുല്‍ ഗാന്ധിയും അപ്പോഴേക്കും പ്രിയങ്കക്കൊപ്പം ചേര്‍ന്നു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പരുക്കേറ്റവരെ അയക്കുന്നത് വരെ ഇരുവരും പ്രത്യേക ശ്രദ്ധ നല്‍കി. നിലത്ത് വീണുകിടന്ന റിക്‌സന്റെ കാലിലെ ഷൂസ് അഴിച്ചുമാറ്റിയതും പ്രിയങ്കയായിരുന്നു. പിന്നീട് ആംബുലന്‍സില്‍ കയറ്റുന്നതുവരെ പ്രിയങ്കയുടെ കൈയില്‍ തന്നെയായിരുന്നു ഷൂസുണ്ടായിരുന്നത്. പരുക്കേറ്റ മറ്റുള്ളവരേയും രാഹുലും പ്രിയങ്കയും ചേര്‍ന്നാണ് ആംബുലന്‍സില്‍ കയറ്റിയത്. പ്രിയങ്കയുടെയും രാഹുലിന്റെയും കരുതലും സ്‌നേഹവും പരിചരണവും തൊട്ടടുത്ത് നിന്നവര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.


ലക്ഷക്കണക്കിന് ജനങ്ങളെ ആവേശത്തിലാക്കിയ റോഡ് ഷോയുടെ അവസാനം ഇത്തരമൊരു അപകടമുണ്ടായത് ആദ്യം എല്ലാവരേയും നിരാശരാക്കിയെങ്കിലും ഇരുനേതാക്കളും പ്രകടിപ്പിച്ച സഹജീവി സ്‌നേഹം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago