HOME
DETAILS
MAL
'ലഹരിയുടെ വ്യാപനം തടയണം'
backup
July 09 2018 | 07:07 AM
കോതമംഗലം: താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ധിച്ച് വരുന്ന കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം തടയണമെന്ന് മദ്യ വിരുദ്ധ ഏകോപന സമിതി കോതമംഗലം താലൂക്ക് പ്രവര്‍ത്തകയോഗം. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനകള്‍ നടത്തണമെന്നും സ്കൂള്‍ കോളജുകള്‍ കേന്ദ്രികരിച്ച നടത്തുന്ന വില്പന ഭാവി തലമുറയെ തകര്‍ക്കുമെന്നും യോഗം.സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേല്‍ ഉദ്ഘാടനം ചെയ്തു. മാത്യുസ് നിരവത്ത് അധ്യക്ഷത വഹിച്ചു. റെജി വാരിക്കാട്ട്, ബേബി സേവ്യര്‍, ജിജോ നെടുക്കാല്ലേല്, സി.എ നവാസ്, ടി.എം ഇല്യാസ്, കെ.കെ വര്‍ഗീസ് കുട്ടി, ജോസ് കൈതമന, വി.എ സണ്ണി, ജോണി കണ്ണാടന്‍, വി.പി എല്‍ദോസ്, രമണി കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."