ഹയര്‍ സെക്കന്‍ഡറി ഏകജാലകം; സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നെട്ടോട്ടം
കൊണ്ടോട്ടി: ഹയര്‍ സെക്കന്‍ഡറി ഏകജാലകം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വില്ലേജ്, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ തേടി വിദ്യാര്‍ഥികളും രക്ഷിതാക്കളും.
കൊവിഡ് 19നെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കുറവും സന്ദര്‍ശന വിലക്കുമുളളതിനാല് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം വരുമെന്ന ആശങ്കയിലാണ് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇവ സ്വന്തമാക്കാന്‍ നെട്ടോട്ടമോടുന്നത്.
എസ്.എസ്.എല്‍.സി ഫലം ഇക്കഴിഞ്ഞ 30 നാണ് പ്രഖ്യാപിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
എന്നാല്‍ ഇതിന് മുന്‍പ് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നൊട്ടോട്ടമോടുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
അപേക്ഷയോടൊപ്പം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂനിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമാണ്.
ഇവ വില്ലേജ് ഓഫിസുകളില്‍ നിന്നാണ് ലഭിക്കുക. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരാണ് നല്‍കേണ്ടത്.
ഇതിന് പുറമെ സ്കൂളുകളില്‍ ക്ലബ്ബുകളില്‍ അംഗമായതിന്റെ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി, സ്കൗട്ട് സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ്, ആര്‍ട്സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് സര്‍ട്ടിഫിക്കറ്റുകളും ഏകജാലകത്തിന് ഗുണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."