കേരള ബാങ്ക്: ആശങ്കയകറ്റണമെന്ന് പി.ടി തോമസ് എം.എല്‍.എ
കോതമംഗലം: കേരളത്തില്‍ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരുമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കേരള ബാങ്ക് നടപ്പിലാക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരള ബാങ്ക് നടപ്പിലാക്കുമ്പോള്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ജില്ലാ ബാങ്കുകളുടേയും, സംസ്ഥാന സഹകരണ ബാങ്കിന്റേയും സേവനങ്ങള്‍ എത്തരത്തില്‍ ലഭ്യമാകും എന്നകാര്യത്തില്‍ സഹകരണമേഖലയില്‍ പൊതുവേ ആശങ്ക നിലനി്ല്‍ക്കുന്നു. ഇതിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് പി.ടി. തോമസ് പറഞ്ഞു.
ഭൂതത്താന്‍കെട്ടില്‍ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംഘടിപ്പിച്ച താലൂക്ക് സമ്മേളനം പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എ യൂസഫ് അധ്യക്ഷത വഹിച്ചു. പി.പി ഉതുപ്പാന്‍, കെ.പി ബാബു, എ.ജി ജോര്‍ജ്, പി.എസ്.എം സാദിഖ്, അബു മൊയ്തീന്‍, എം.കെ ജോര്‍ജ്, പി.ഡി പീറ്റര്‍, സാബു പി. വാഴയില്‍, ബിനു കാവുങ്കല്‍, കെ.സി ജോര്‍ജ്, പി.എം നവാസ്, ഷെമീര്‍ പനയ്ക്കല്‍, എല്‍ദോസ് കീച്ചേരി, കെ.വി എല്‍ദോ, ശ്രീജ എസ്. നാഥ്, ബേസില്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."