HOME
DETAILS

വയനാട്ടില്‍... അല്ല മലബാറില്‍ രാഹുല്‍ പ്രളയം

  
backup
April 04 2019 | 20:04 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf


കല്‍പ്പറ്റ: 'കണ്ണേ കരളേ രാഹുല്‍ ഗാന്ധീ...' മുദ്രാവാക്യം വിളികളുമായി ജനപ്രിയ നേതാവിനെ സ്വീകരിക്കാന്‍ വയനാട് തീര്‍ത്തത് ജനസാഗരം.
കേരളത്തില്‍ വി.എസിനെ ഇടത് പ്രവര്‍ത്തകര്‍ സംബോധന ചെയ്യുന്ന മുദ്രാവാക്യം രാഹുലിനുവേണ്ടി കരുതിവച്ചതുപോലെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാടന്‍ മണ്ണിലേക്ക് പറന്നിറങ്ങിയപ്പോള്‍ അവരെ മനസിലേറ്റിയ പതിനായിരങ്ങളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് സ്വീകരിക്കാനൊത്തുകൂടിയത്. വയനാട് മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ജനബാഹുല്യം വയനാടിന്റെ ചെറുതും വലുതുമായ റോഡുകളെയും നഗരത്തെത്തന്നെയും ശ്വാസം മുട്ടിച്ചു.
ആബാലവൃദ്ധം കല്‍പ്പറ്റയിലേക്ക് ഒഴുകിയെത്തിയ ഇന്നലെ വയനാട് ചരിത്രത്തില്‍ ഇടം നേടിയത് ഒരു സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയ ജനബാഹുല്യം കൊണ്ടാണ്. കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന് സമീപം ബൈപാസ് ജങ്ഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ രണ്ട് കിലോമീറ്റര്‍ ദൂരം ജനങ്ങള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലായിരുന്നു.


ജനക്കൂട്ടത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. കലക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ റോഡ് ഷോ നടത്താനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആദ്യ തീരുമാനം. എന്നാല്‍ കലക്ടറേറ്റ് പരിസരം ജനനിബിഢമായതോടെ പദ്ധതി മാറ്റി. ബൈപാസ് വഴി ടൗണിലെത്തി നേരത്തേ നിശ്ചയിച്ച സ്ഥലത്തുനിന്ന് റോഡ് ഷോ നടത്താന്‍ നേതാക്കളും രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയും നിര്‍ബന്ധിതമാവുകയായിരുന്നു.
റോഡ് ഷോ കടന്നുപോകാന്‍ രണ്ട് കിലോമീറ്റര്‍ ദൂരവും ജനങ്ങളെ വകഞ്ഞുമാറ്റേണ്ടിവന്നു എസ്.പി.ജിക്കും പൊലിസ് സേനയ്ക്കും. പരിസരത്തെ കെട്ടിടങ്ങളും റോഡിന് ഇരുവശവുമെല്ലാം പ്രവര്‍ത്തകരാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ഒരു മണിക്കൂറിലധികമാണ് റോഡ് ഷോക്ക് ഒരു കിലോമീറ്റര്‍ നീങ്ങാന്‍ വേണ്ടിവന്നത്. വയനാട് മണ്ഡലത്തിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, നിലമ്പൂര്‍, വയനാട്, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും മാത്രം ഒഴുകിയെത്തിയവരായിരുന്നു കല്‍പ്പറ്റ നഗരത്തെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കിയത്.


പോരാട്ടം ബി.ജെ.പിക്കെതിരേ;
സി.പി.എമ്മിനെതിരേ ഒന്നും പറയില്ല

'രാജ്യത്ത് ആസന്നമായ തെരഞ്ഞെടുപ്പില്‍ പോരാടുന്നത് ബി.ജെ.പിക്കെതിരെയാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്നതിനെതിരേ ഇന്ത്യ ഒന്നാണെന്ന സന്ദേശം രാജ്യത്തിന് നല്‍കാനാണ് വയനാട്ടില്‍ ഞാന്‍ മത്സരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം തെക്കേ ഇന്ത്യക്ക് മോദി ഭരണം ഒന്നും നല്‍കിയില്ല. ഇങ്ങനെ രാജ്യത്തെ രണ്ടായി വിഭജിച്ച മോദിക്കെതിരേ ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കുകയാണ് എന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കൊണ്ട് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരുവാക്കുപോലും സി.പി.എമ്മിനെതിരേ പറയില്ല. എന്നാല്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം തുടരും. സി.പി.എമ്മിലെ സഹോദരീ സഹോദരന്‍മാര്‍ എനിക്കെതിരേ പറയുന്നതൊക്കെ കാണുന്നുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ നേരിടും. എന്റെ പോരാട്ടം ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരേയാണ്. '
- രാ ഹുല്‍ ഗാന്ധി
(കല്‍പ്പറ്റയില്‍ റോഡ് ഷോക്ക് ശേഷം
മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. )

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago