HOME
DETAILS

എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു വര്‍ഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരേ

  
backup
July 09 2018 | 07:07 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf



കൊച്ചി: വര്‍ഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ഈ കാലഘട്ടത്തോട് ചെയ്യുവാനുള്ള ഏറ്റവും വലിയ ധര്‍മമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. പാഠ്യേതര വിഷയങ്ങളില്‍ ഇന്നത്തെ തലമുറയ്ക്ക് അറിവ് കുറവാണ്. പാഠപുസ്തങ്ങള്‍ക്ക് പുറമേ നിന്ന് ലഭിക്കുന്ന അറിവുകള്‍ക്കാണ് മികച്ച വ്യക്തിയെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നത്. പരീക്ഷകളില്‍ വിജയം നേടുന്നതിന് മാത്രമായി വായനകള്‍ ഒതുങ്ങി. വായനയില്ലായ്മയാണ് പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി ഹൈബി ഈഡന്‍ എം.എല്‍.എ ഏര്‍പ്പെടുത്തിയ എം.എല്‍.എ അവാര്‍ഡ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലത്തിലെ 56 സ്‌കൂളുകളില്‍ നിന്നായി 1100 വിദ്യാര്‍ഥികളാണ് എം.എല്‍.എ അവാര്‍ഡ് ഏറ്റ് വാങ്ങാനെത്തിയത്. സിവില്‍ സര്‍വീസ് ജേതാക്കളായ ശിഖ സുരേന്ദ്രന്‍, അഭിജിത് ആര്‍ ശങ്കര്‍, അഞ്ജന ഉണ്ണികൃഷ്ണന്‍, അനന്ദ് മോഹന്‍, ഇഹ്ജാസ് അസ്്‌ലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.ബി.എസ്.ഇ പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി, അഞ്ചാം റാങ്ക് നേടിയ നിയ സൂസന്‍ ചാലി തുടങ്ങിയവര്‍ അവാര്‍ഡ് ഏറ്റ് വാങ്ങി;. യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.2012 മുതല്‍ ഇത് ഏഴാം തവണയാണ് എം.എല്‍.എ അവാര്‍ഡ് സംഘടിപ്പിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
നൂറു ശതമാനം വിജയം നേടിയ 34 വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. എറണാകുളം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധിസംഭാവനകള്‍ നല്‍കുവാന്‍ സാധിക്കത്തക്ക രീതിയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആസ്പയര്‍ എന്ന പേരില്‍ ആരംഭം കുറിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.കെ.വി തോമസ് എം.പി, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ആന്റണി, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വാര്‍ഡ് കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, സെന്റ് തെരേസാസ് കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത, പ്രിന്‍സിപ്പല്‍ ഡോ.സജിമോള്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago