ശ്രീലങ്കന്‍ താരത്തിന് 4.8 ലക്ഷം രൂപ പിഴ
കൊളംബൊ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ട@ാക്കിയതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കരുണരത്‌നെയ്ക്ക് 7000 ഡോളര്‍(ഏകദേശം 4.8 ലക്ഷം രൂപ) പിഴ വിധിച്ചു. മദ്യലഹരിയില്‍ താരം ഓടിച്ച വാഹനമിടിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരുക്കേറ്റ സംഭവത്തിലാണ് നടപടി. പിന്നീട് നടന്ന പരിശോധനയില്‍ കരുണരത്്‌നെ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിന് പിഴ വിധിച്ചിരിക്കുന്നത്.
താരം ബോര്‍ഡുമായുള്ള കരാറില്‍ ലംഘനം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകനാണ് കരുണരത്‌നെ. ലോകകപ്പില്‍ കരുണരത്‌നെയെ ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ടണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ക്യാപ്റ്റന്‍ സ്ഥാനത്തെ ബാധിച്ചേക്കും. ശ്രീലങ്കയ്ക്കായി 60 ടെസ്റ്റുകള്‍ കളിച്ച താരം 36.05 ശരാശരിയില്‍ 4,074 റണ്‍സും നേടി. 17 ഏകദിനങ്ങളില്‍നിന്ന് 190 റണ്‍സും താരം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."