കീന്‍ വിവാദം മൈതാനത്തിന് പുറത്തേക്ക് ബനൂച്ചിയെ വിമര്‍ശിച്ച് പ്രമുഖര്‍
ലണ്ടന്‍: യുവന്റസിന്റെ തുറുപ്പ് ചീട്ട് മോയ്‌സെ കീനിനെതിരെ വംശീയാധിക്ഷേപം നടത്തിയ സംഭവം വിവാദമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവന്റസിന്റെ ഇറ്റാലിയന്‍ താരം ബനൂച്ചിയുടെ പ്രസ്താവനക്കെതിരെയാണ് പല താരങ്ങളും രംഗത്തെത്തിയത്.
സീരി എയില്‍ കഗ്ലിയാരിക്കെതിരേയുള്ള മത്സരത്തിനിടെയായിരുന്നു മോയസ് കീനിനെ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്. ഇതിനെതിരേ ഗോള്‍ നേടിയപ്പോള്‍ കീന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
കീനിനെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് അന്ന് തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വംശീയാധിക്ഷേപത്തെ ന്യായീകരിച്ച ബനൂച്ചിയുടെ നിലപാടിനെതിരേയാണ് പലരും രംഗത്തെത്തിയത്. ഫ്രഞ്ച് ഇതിഹാസ താരം ലിലിയന്‍ തുറാം കടുത്ത ഭാഷയിലാണ് ബനൂച്ചിയുടെ നിലപാടിനെ വിമര്‍ശിച്ചത്. കീന്‍ ആരാധകരുടെ മുന്നില്‍ ചെന്ന് ആഹ്ലാദിച്ചത് കാരണമാണ് വംശീയമായി അധിക്ഷേപിക്കപ്പെട്ടതെന്നും ര@ണ്ട് കൂട്ടരും ഇതില്‍ തെറ്റുകാരാണെന്നുമുള്ള വാദമായിരുന്നു ബനൂച്ചി ഉന്നയിച്ചത്. മുതിര്‍ന്നൊരു താരം ഇത്തരത്തില്‍ പറയാന്‍ പാടില്ലെന്നായിരുന്നു തുറാമിന്റെ പ്രതികരണം. ഫ്രഞ്ച് താരമായ മറ്റിയൂഡിയും വംശീയാധിക്ഷേപത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇനി വംശീയാധിക്ഷേപം ഉ@ണ്ടായാല്‍ അപ്പോള്‍ തന്നെ കളി നിര്‍ത്തി കളം വിടും എന്ന് മറ്റിയൂഡി പറഞ്ഞത്. ഇതു പോലുള്ള ആരാധകര്‍ക്ക് മുന്നില്‍ കളിക്കേ@ണ്ടതില്ല എന്ന തീരുമാനം എടുക്കും എന്നും മറ്റിയൂഡി പറഞ്ഞു. മറ്റിയൂഡിയും ഇറ്റാലിയന്‍ ആരാധകരില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ട താരമാണ്.
ഉസ്മാന്‍ ഡെംബലെ, റഹീം സ്റ്റിര്‍ലിങ്, ബലോടെല്ലി, പാട്രിസ്,എവ്ര എന്നിവരെല്ലാം ബനൂച്ചിയുടെ പ്രസ്താവനക്കെതിരേ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ബനൂച്ചി തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തി.
താന്‍ പറഞ്ഞത് പോലെയല്ല മാധ്യമങ്ങള്‍ പുറം ലോകത്തെത്തിച്ചതെന്നും മാധ്യമങ്ങള്‍ എന്റെ വാക്ക് വളച്ചൊടിച്ചെന്നും ബനൂച്ചി പറഞ്ഞു. വംശീയതയ്ക്ക് എതിരേയാണ് താന്‍ എന്നും നിലകൊള്ളുന്നതെന്നും ബനൂച്ചി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."