HOME
DETAILS

മിഹ്‌റാബില്‍ ഉയര്‍ന്ന സൗഹാര്‍ദവിളംബരം

  
backup
April 23 2017 | 00:04 AM

%e0%b4%ae%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%b9

മലപ്പുറം ചേറൂര്‍ പഴയ ജുമാ മസ്ജിദില്‍ ജുമുഅ നിസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞയുടന്‍ ഇമാം മഹല്ലു നിവാസികളോടായി ഇങ്ങനെ പറഞ്ഞു: 'നമ്മുടെ മഹല്ലില്‍ ഖബര്‍ കുഴിക്കുന്ന കുഞ്ഞിക്കാരിയുടെ മകളുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട്. എല്ലാ സഹായവുംസഹകരണവും ചെയ്തുകൊടുക്കണം.' 

കുഞ്ഞിക്കാരി ആ മഹല്ലത്തിന്റെ ഖാദിമാണ്. ചെങ്കല്ലുള്ള പള്ളിപ്പറമ്പില്‍ പെട്ടെന്നു ഖബറു കിളക്കുന്നതു പ്രയാസമായതിനാല്‍ പത്തോപതിനഞ്ചോ ഖബറുകള്‍ മുന്‍കൂട്ടി തയാറാക്കുന്ന ജോലി പള്ളിക്കമ്മറ്റി ഏല്‍പിച്ചതാണ് അദ്ദേഹത്തെ. പത്തുവര്‍ഷത്തോളമായി മഹല്ലില്‍ ഈ ജോലി തുടരുന്നു ഇദ്ദേഹം. ഇവിടെ മാത്രമല്ല,സമീപപ്രദേശങ്ങളിലെ ഒട്ടേറെ മഹല്ലത്തുകളിലും ഇതേ സേവനത്തില്‍ വ്യാപൃതനാണിദ്ദേഹം.
ആ മഹലുകളിലെ പള്ളികളിലെല്ലാം മിഹാറാബില്‍ കുഞ്ഞിക്കാരിയുടെ വീട്ടിലെ കല്യാണക്കാര്യം ഖത്വീബുമാര്‍ അറിയിച്ചു. അവരുടെ ആഹ്വാനം മഹല്ലു നിവാസികള്‍ ഉള്‍ക്കൊണ്ടു. നാടിന്റെ സഹായഹസ്തത്തില്‍ ഒരണ്ടാഴ്ചമുമ്പ് അച്ചനമ്പലം തോന്നിപ്പുറായയിലെ വീട്ടില്‍ ആ മംഗല്യം നടന്നു.
സ്‌നേഹവായ്പുകള്‍ ആവോളം പകരുന്ന മലപ്പുറം കാഴ്ചകളിലൊന്നാണിത്. സൗഹൃദത്തിന്റെ മിഹ്‌റാബ് കെട്ടിയ മനുഷ്യപ്പറ്റിന്റെ നിത്യക്കാഴ്ചയിലൊന്നു കൂടിയാണിത്. ഈ സൗഹൃദത്തിന്റെ ഭൂമികയെ വര്‍ഗീയാഗ്‌നിയുടെ മേലാപ്പുചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ചേറൂര്‍ പള്ളിയിലെ ഈ സൗഹാര്‍ദ്ദം ചാര്‍ത്തലിന്റെ വിലയറിയണം.
കേരളത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള ജില്ലയാണു മലപ്പുറം. 2888849 പേര്‍. ഹിന്ദുസമുദായക്കാര്‍ 1135259 ഉം ക്രിസ്ത്യാനികള്‍ 81556 ഉം ആണ്. സൗഹാര്‍ദ്ദം നാട്ടുനടപ്പാണെങ്കിലും വിമര്‍ശകരുടെ നാവിലെ ഇരയായിരുന്നു എന്നും മലപ്പുറം. വേട്ടയാടലിനുമുമ്പില്‍ സൗമ്യഭാവത്തോടെ നിന്ന ചരിത്രമാണതിന്. മുസ്‌ലിംഭൂരിപക്ഷത്തിന്റെ പേരില്‍ ചിലര്‍ മിനി പാകിസ്താനെന്നു പരിഹസിച്ചു. ഏറനാടന്‍ പാടങ്ങളില്‍ കൊയ്‌തെടുത്ത സാമ്രാജ്യത്വവിരോധത്തെ വര്‍ഗീയലഹളയാക്കി മാറ്റിയെഴുതി.'കൊണ്ടേണ്ടാട്ടി അങ്ങാടിയില്‍ മനുഷ്യത്തോലു കൊണ്ടണ്ടാണു ചെരുപ്പുണ്ടണ്ടാക്കുന്ന'തെന്ന അതിശയക്കഥകള്‍ വരെയുണ്ടായി. കടലില്ലാത്ത തിരൂരങ്ങാടിക്കടപ്പുറത്ത് ആയുധക്കപ്പലെത്തിയെന്ന് അച്ചുനിരത്തി. മലപ്പുറം കത്തി പ്രതീകമായി ദുര്‍വ്യാഖ്യാനിച്ചു.
ഇത്തരം കഥളുടെ ഫലമായി ഉത്തേരേന്ത്യയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ മലപ്പുറത്തേയ്ക്കു സ്ഥലമാറ്റം കിട്ടുമ്പോള്‍ വിറച്ചു. കണ്ണുനിറച്ചു ജില്ലയിലെത്തിയവര്‍ സേവനകാലം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും കണ്ണീരണിഞ്ഞിരുന്നു. അതു തിരിച്ചുപോകുന്നതിലുള്ള വ്യഥ മൂലം. അതു മലപ്പുറത്തിന്റെ നന്മയെയാണു കാണിക്കുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കു ജനാധിപത്യത്തിലെ മാന്യതയാണു മലപ്പുറംകൊടുത്ത വ്യാഖ്യാനം. മലപ്പുറത്തിനുള്ളില്‍ ഒരിക്കലും വര്‍ഗീയധ്രുവീകരണക്കാറ്റു വീശിയിട്ടില്ല.
സ്വാതന്ത്രസമരത്തില്‍ ത്യാഗോജ്വലമായ അധ്യായം എഴുതിച്ചേര്‍ത്ത നാടിനു കിട്ടേണ്ടതൊന്നും അനുവദിക്കപ്പെട്ടിട്ടില്ല. ജനസംഖ്യാനുപാതിക വികസനം,സര്‍വീസിലെ പ്രാതിനിധ്യം, സര്‍ക്കാര്‍ തല സേവനങ്ങള്‍ ഇതൊക്കെയും വീര്‍പ്പുമുട്ടുമ്പോഴും മലപ്പുറത്തിന്റെ പൊതുബോധം പരിമിതികള്‍പ്പുറത്തെ സാധ്യത പരിശോധിക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കൊളജുമായി ഉയര്‍ത്തിക്കൊണ്ടു വന്നത് ഈ സാധ്യത തേടുന്ന കൂട്ടായ്മയാണ്.
പതിനാലു ജില്ലകളില്‍ പതിനാലാം സ്ഥാനത്തായിരുന്നിടത്തുനിന്നു അത്ഭുതം വിളയിച്ചത് ഈ കൂട്ടായ്മയാണ്. കക്ഷിരാഷ്ട്രീയഭേദമന്യേ മലപ്പുറത്തുകാര്‍ ഒന്നിച്ചുനിന്നു. വിദ്യാലയത്തിന്റെ പടികാണാത്തവരെന്ന വിളിപ്പേര് കാലമേറെ നീണ്ടണ്ടുനിന്നില്ല. മെഡിക്കല്‍, എന്‍ജീയറിങ് പരീക്ഷകളിലും ഐ.എ.എസിലും ഐ.പി.എസിലും റാങ്കുവാരിക്കൂട്ടി.
പറങ്കിപ്പടയുടെ അധിനിവേശത്തിനു പ്രതിരോധത്തിന്റെ മതിലൊരുക്കിയത് ഇതേ മലപ്പുറത്തെ പൊന്നാനിയില്‍ നിന്നായിരുന്നു. അതിനു സൈനുദ്ദീന്‍ മഖ്ദൂം എന്ന നവോത്ഥാന നായകന്‍ രാജ്യത്തിനു സമ്മാനിച്ച ഗ്രന്ഥമാണു തുഹ്ഫത്തുല്‍ മുജാഹിദീന്‍. അധിനിവേശം വിചാരണചെയ്യപ്പെടേണ്ടണ്ട വീറുറ്റ വിപ്ലവമായിരുന്നു തുഹ്ഫ. മതനേതൃത്വം വഹിച്ച മഖ്ദൂം പണ്ഡിതവര്യര്‍ തുടക്കമിട്ട ആ സുകൃതങ്ങള്‍ക്കു പില്‍ക്കാലചരിത്രത്തില്‍ ഏറെ തുടര്‍ച്ചയുമുണ്ടായി. സൈഫുല്‍ ബത്താര്‍, മുഹിമ്മാത്തുല്‍ മുഅ്മീനീന്‍ തുടങ്ങി അനേകം രചനകളുടെ വിളനിലമാണു മലപ്പുറം.
മമ്പുറം സയ്യിദ് അലവി തങ്ങള്‍, പുത്രന്‍ സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാസി,പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ തുടങ്ങി ആത്മീയനേതൃത്വം കാലഘട്ടത്തെ പ്രോജ്വലമാക്കി ഈ നാട്ടില്‍.തുഞ്ചത്തെഴുത്തച്ഛനും മോയിന്‍കുട്ടി വൈദ്യരും പൂന്താനവും ജനിച്ചുവളര്‍ന്നതു മലപ്പുറത്തിന്റെ സ്‌നേഹമണ്ണിലാണ്.
മമ്പുറം തങ്ങളുടെ കാര്യസ്ഥനായി കോന്തുനായരുണ്ടണ്ടായി ചരിത്രത്തില്‍. മഖ്ദൂം ശിഷ്യന്‍ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ക്കു മങ്ങാട്ടച്ചന്‍ കൂട്ടുകാരനായി. ആലിമുസ്‌ലിയാര്‍ എന്ന മതപണ്ഡിതനും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കുമൊപ്പം എം.പി നാരായണമേനോനെക്കൂടി പറഞ്ഞാലേ മലപ്പുറത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം പൂര്‍ത്തിയാകൂ.
മലപ്പുറം കത്തിയമരുമെന്നു പലരും ധരിച്ച ദിനം 1992 ഡിസംബര്‍ ആറായിരുന്നു. ഒരുപോറലുമേല്‍ക്കാതെ നാടിന്റെ സൗഹൃദം കാത്തുപോന്ന സമുദായനേതൃത്വത്തിന്റെ ജാഗ്രതയെക്കുറിച്ചു കേരളം പലപ്പോഴും അയവിറക്കിയിട്ടുളളതാണ്.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയോര്‍ക്കുന്നവര്‍ ആ ചരിത്രം കൂടി പറഞ്ഞേ അവസാനിപ്പിക്കാറുള്ളൂ. ആ ശാന്തിമന്ത്രമാണു കൊടപ്പനക്കലെ കീര്‍ത്തി. ബ്രിട്ടീഷ് അധിനിവേശത്തിനു മുന്നിലും സത്യം വിളംബരം ചെയ്തു ഒരു ധീരനായകന്റെ താവഴി ചരിത്രമാണു പാണക്കേട്ടേത്. പാണക്കാട് തങ്ങളുടെ പിതാമഹന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളായിരുന്നു അത്.
ഹൈദരാബാദ് ആക്ഷനിലും കലുഷിതമായ പരിസരങ്ങളിലും ധൈര്യം വെടിയാത്ത കര്‍മ്മചൈതന്യമായ അദ്ദേഹത്തിന്റെ പേരമകനെ പി.എം.എസ്.എ പൂക്കോയ തങ്ങളെന്നു വിളിച്ചു മലയാളക്കര. മത,സാമൂഹിക,രാഷ്ട്രീയ പുരോഗതിയുടെ മാപ്പിളചരിത്രയേടുകളില്‍ പൂക്കോയ തങ്ങളുടെ ചരിത്രം വെട്ടിമാറ്റപ്പെടാത്ത ഏടാണ് എന്നും. ആ കുടുംബ സന്തതിക്കു ബാബരിക്കാലത്തും ഇളകിയാടാതെ സാമുദായിക ബോധത്തിന്റെ അന്തസത്ത ഉയര്‍ത്തിപിടിക്കാനും സംയമനത്തിന്റെ സാമൂഹികക്രമം കെട്ടിപ്പടുക്കാനും കഴിഞ്ഞു.
അനേകം മഹല്ലുകളുടെ ഖാസിയാണു പാണക്കാട് തങ്ങള്‍. പള്ളിമഹല്ലുകളുടെ കൂട്ടായ്മയായ സുന്നീ മഹല്ലു ഫെഡറേഷന്റെ നായകത്വവും തങ്ങള്‍ക്കുണ്ട്. അത്തരം പള്ളി മിഹ്‌റാബുകളില്‍ നിന്നാണു കുഞ്ഞിക്കാരിയുടെ മകളുടെ മംഗല്യത്തിനു സഹായക്കൂട്ടൊരുക്കിയത്.
മഹല്ല് ഖാസിയുടെ രാഷ്ട്രീയത്തെ ചൂണ്ടണ്ടി യോഗി ആദിത്യനാഥിലേയ്ക്കു കുറുക്കുപാലം പണിയാന്‍ വെമ്പുന്നവര്‍ ഈ നാട്ടുനന്മ തിരിച്ചറിയുകയാണു വേണ്ടണ്ടത്. പ്രായോഗികതയുടെ രീതിയും പ്രതിഷേധത്തിന്റെ ഭാഷയും പാണക്കാട്ടുനിന്നു പഠിക്കാനുണ്ടണ്ട് കേരളത്തില്‍ പലര്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago