കൊറോണ വൈറസില്‍ പരിവര്‍ത്തനം നടക്കുന്നതായി വിദഗ്ധന്‍
രോഗവ്യാപനം എളുപ്പത്തില്‍ നടക്കാന്‍ സാധ്യത
ന്യൂയോര്‍ക്ക്: കൊവിഡിനു കാരണമായ നോവല്‍ കൊറോണ വൈറസിന്റെ ഘടനയില്‍ പരിവര്‍ത്തനം നടക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതായി യു.എസിലെ ദേശീയ പകര്‍ച്ചവ്യാധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അന്തോണി ഫൗസി. പുതിയ പരിവര്‍ത്തനം വൈറസിന്റെ വ്യാപനത്തിന് വേഗം കൂട്ടുമെന്നും അദ്ദേഹം പറയുന്നു.
വൈറസില്‍ അമിനോആസിഡിനെ ബാധിക്കുന്ന തരത്തില്‍ പരിവര്‍ത്തനം നടക്കുന്നു. ഇത് വൈറസ് പകരുന്നതില്‍ വേഗം കൂട്ടാനും ഉയര്‍ന്ന വൈറല്‍ ലോഡ് സൃഷ്ടിക്കാനും അനുവദിക്കുന്നു.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണല്‍ സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫൗസി.
അതേസമയം പുതിയ പരിവര്‍ത്തനം മൂലം രോഗബാധിതരായവരില്‍ പഴയ രോഗാവസ്ഥയേക്കാള്‍ കൂടിയ പ്രതിസന്ധി ഉണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകവ്യാപകമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നിരിക്കെയാണ് പുതിയ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."