യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരുക്ക്
ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്ക്. മൂന്ന് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. യൂത്ത് കോണ്‍്രസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നും, ഫേസ്ബുക്കിലൂടെ അപകീര്ത്തിപെടുത്തുന്നെന്നുംആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമണം.
പ്രതിഷേധ പ്രകടനം കടന്നു വന്നപ്പോള്‍ യൂത്ത് കോണ്‍്രഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്ത് എത്തുകയായിരുന്നു. ഇരുകൂട്ടരും പരസ്പരമുള്ള വാക്ക് തര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. അക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അശ്വിന് പരുക്കേറ്റു.
ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രേംജിത്ത്, സിജോ, ഷിജോ എന്നിവരെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവ സ്ഥലത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പൊലിസ് ബലപ്രയോഗത്തിലൂടെയാണ് രംഗം ശാന്തമാക്കിയത്.പ്രദേശം ശക്തമായ പൊലിസ് കാവലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."