HOME
DETAILS

പള്ളിത്തോട് റോഡിലെ പൊട്ടിയ ശുദ്ധജല പൈപ്പിന്റെ തകരാറുകള്‍ പരിഹരിച്ചില്ല

  
backup
July 09 2018 | 07:07 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f



തുറവൂര്‍: പള്ളിത്തോട് റോഡിലെ പൊട്ടിയ ശുദ്ധജല പൈപ്പിന്റെ തകരാറുകള്‍ പരിഹരിച്ചില്ല.റോഡിലെ താഴ്ന്ന ഭാഗം നികത്തി ടാര്‍ ചെയ്യാന്‍ ജല അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത് 86,500 രൂപ.ഇതോടെ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്കായി റോഡ് പൊളിക്കുന്ന കാര്യം രണ്ട് വട്ടം ആലോചിക്കണമെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.
രണ്ടാഴ്ച മുമ്പാണ് തുറവൂര്‍ റെയില്‍വേ ക്രോസിന് കിഴക്ക് ഭാഗത്ത് റോഡിനടിയിലെ പൈപ്പ് പൊട്ടിയത്.നാലു ദിവസത്തെ വിശ്രമമില്ലാത്ത അറ്റകുറ്റപ്പണി നടത്തി സുഗമമാക്കിയതിനു അതോറിറ്റിക്ക് 52,000 രൂപ മാത്രമേ ചെലവായുള്ളു. എന്നാല്‍ പൊതുമരാമത്തിന് കൊടുക്കേണ്ടതുള്‍പ്പെടെ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയതിന് ആകെ ചെലവ് 1,38,500 രൂപയുടെ കണക്കായപ്പോള്‍ ജല അതോറിറ്റി അധികൃതര്‍ അന്തം വിട്ടിരിക്കുകയാണ്.
ജലവിതരണം സുഗമമാക്കിയ ആശ്വാസത്തിലിരിക്കുമ്പോള്‍ ആണ് പണം അടയ്ക്കണമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പിന്റെ കത്ത് കിട്ടിയത്.ഇതോടെ റോഡ് പൊളിച്ചുള്ള അറ്റകുറ്റപ്പണി നടത്താന്‍ ജല അതോറിറ്റിക്ക് ഭയമായിരിക്കുകയാണ്. ബി.എം.ബി.സി.അനുസരിച്ച് പണിതതാണ് തുറവൂര്‍ കുമ്പളങ്ങി റോഡ്.നിര്‍മാണം കഴിഞ്ഞിട്ട് അധികമായിട്ടില്ല. എസ്റ്റിമേറ്റടുത്തതിന്റെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ രാജ ശ്രീ പറഞ്ഞു. പൊളിക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഭീമമായ തുക അടക്കേണ്ടി വരുന്നതില്‍ നിന്ന് ജല അതോറിറ്റിയെ ഒഴിവാക്കണമെന്ന് ജല അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജോസഫ് പറഞ്ഞു.
ചാവടി പള്ളിത്തോട് റോഡിനടിയിലെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്. ഇവിടെ അറ്റകുറ്റപ്പണി നടത്താന്‍ ജല അതോറിറ്റി മടികാണിക്കുകയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.ദിവസവും ധാരാളം ലിറ്റര്‍ വെള്ളം പാഴായിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ ജല അതോറിറ്റി തയ്യാറാകാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. അറ്റകുറ്റപ്പണി ഉടനെ നടത്തുമെന്ന് ജലഅതോറിറ്റി അസി: എന്‍ജീനിയര്‍ സിന്ധു സുരേഷ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago