പുതിയ കാവ് - പള്ളിക്കല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിലുളള പുതിയ കാവ് പള്ളിക്കല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് നിര്‍വഹിച്ചു.
മാവേലിക്കര മണ്ഡലത്തിലെ സ്റ്റേറ്റ് ഹൈവേയും പ്രധാന റോഡുമായ മാവേലിക്കര കോഴഞ്ചേരി റോഡിലെ പുതിയ കാവ് ജംഗ്ഷനില്‍ നിന്ന് തുടങ്ങി കല്ലുമല ജംഗ്ഷന് വഴി മറ്റൊരു പ്രധാന സ്റ്റേറ്റ് ഹൈവേ ആയ കായംകുളം പത്തനാപുരം റോഡിലെ കറ്റാനം ജങ്ഷനില്‍ അവസാനിക്കുന്നതും കല്ലുമല ജംഗ്ഷനില്‍ തുടങ്ങി മാവേലിക്കര റെയില്‍വേ ക്രോസ് വഴി ബുദ്ധ ജംഗ്ഷനില്‍ അവസാനിക്കുന്ന റോഡിന്റെ ആകെ നീളം 11.50 കിലോമീറ്ററാണ്. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ആശയം ഉള്‍ക്കൊണ്ട് നവീന നിലവാരത്തില്‍ ആണ് റോഡിന്റെ പുനര്‍നിര്‍മ്മാണം. മാവേലിക്കര കല്ലുമല തെക്കേ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ ആര്.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കായംകുളം എം.എല്‍.എ യു. പ്രതിഭാ ഹരി, മാവേലിക്കര നഗരസഭ ചെയര്‍പേഴ്സണ്‍ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, കെ.ആര്.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ വി.വി ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈലാ ലക്ഷ്മണന്, വത്സലാ സോമന്, വി.വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."