ത്വലബ 'പച്ചപ്പ് ' സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ഉപവിഭാഗമായ മതവിദ്യാര്‍ഥി കൂട്ടായ്മ ത്വലബ വിങ് നഷ്ടമാവുന്ന കൃഷിയുടെ പൈതൃകം നിലനിര്‍ത്താനും കാര്‍ഷി മേഖലയോട് ആഭിമുഖ്യം വളര്‍ത്താനും പ്രകൃതി സൗഹൃദ കൃഷി പ്രോത്സാഹിക്കുന്നതിനും വേണ്ടി ദര്‍സുകളിലും അറബിക് കോളജുകളിലും നടപ്പിലാക്കുന്ന 'പച്ചപ്പ് ' കൃഷി പ്രോത്സാഹന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (ഢഎജഇഗ) യുമായി സഹകരിച്ചു സൗജന്യ വിത്ത് വിതരണവും പരിശീലനവും ഇന്ന് തൃശൂര്‍ എം. ഐ. സി .യില്‍ നടക്കും.
മൂന്ന് മണിയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, ബഷീര്‍ ഫൈസി ദേശമംഗലം, ഷഹീര്‍ ദേശമംഗലം, മഹ്‌റൂഫ് വാഫി, ബാസിത് ഹുദവി തിരൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ചേളാരി സംബന്ധിക്കും.
രജിസ്‌ട്രേഷന്‍ ചെയ്്ത സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ കൃത്യസമയത്ത് എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."