HOME
DETAILS

സമൂഹ മാധ്യമത്തിലൂടെ പ്രവാസിയെ അപമാനിച്ചു; യുവാവ് മാപ്പ് പറഞ്ഞു

  
backup
July 09 2018 | 07:07 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5


ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ പ്രവാസി മലയാളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് തെറ്റ് ഏറ്റുപറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. മാപ്പ് നല്‍കിയ വാദി കേസുകള്‍ പിന്‍വലിക്കാന്‍ സന്നദ്ധനായി.കൈനകരി കുട്ടമംഗലം കല്‍പകശേരില്‍ രാജേഷ് ആര്‍. നായര്‍ക്കെതിരെയാണ് ചേര്‍ത്തല പള്ളിപ്പുറം കണ്ടെത്താംവെളി കെ. രാഗേഷ് എന്നയാള്‍ ഫേസ് ബുക്കിലൂടേയും വാട്‌സ് ആപ്പിലൂടേയും കഴിഞ്ഞ മാസം 14ന് വ്യാജ പ്രചരണങ്ങള്‍ നടത്തിയത്.
കുവൈറ്റിലെ കെ.ആര്‍.എച്ച് എന്ന കമ്പനിയില്‍ സീനിയര്‍ റിക്രൂട്ടിങ് എക്‌സിക്യൂട്ടീവായിരുന്ന രാജേഷ് മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വച്ചപ്പോള്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ പുറത്താക്കിയെന്ന തരത്തില്‍ ചിത്രങ്ങള്‍ സഹിതം രാഗേഷ് കുപ്രചരണം നടത്തുകയായിരുന്നു.
രാജേഷ് നല്‍കിയ പരാതിയില്‍ പുളിങ്കുന്ന് പോലീസും സൈബര്‍ സെല്ലും കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതോടൊപ്പം പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു.
ഇന്നലെ ആലപ്പുഴ പ്രസ് ക്ലബില്‍ പത്രസേമ്മളനം നടത്തിയ രാഗേഷ് ചില സുഹൃത്തുക്കള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കി. കെ.ആര്‍.എച്ച് കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന തന്നെ അച്ചടക്ക നടപടിയുടെ ഭാഗമായി അധികാരികള്‍ പുറത്താക്കയതിന്റെ മനോവിഷമങ്ങളും തെറ്റിദ്ധാരണയുമാണ് ഇത്തരമൊരു പ്രചരണത്തിന് പ്രേരിപ്പിച്ചതെന്ന് തുറന്നു പറഞ്ഞു. രാഗേഷ് ഖേദം പ്രകടിപ്പിക്കാനെത്തിയതറിഞ്ഞ് പ്രസ് ക്ലബിലെത്തിയ രാജേഷ് ആര്‍. നായര്‍ താന്‍ നിയമനടപടികളില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രതികരിച്ചു.
കുപ്രചരണം മൂലം തന്റെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ക്കടക്കമുണ്ടായ മാനഹാനി ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരനായ എതിര്‍ കക്ഷി തെറ്റ് തിരിച്ചറിഞ്ഞതിനാല്‍ കേസുകള്‍ പിന്‍വലിക്കുമെന്നും താല്‍പര്യപ്പെട്ടാല്‍ യുവാവിന് മറ്റൊരു തൊഴില്‍ ലഭ്യമാക്കാനുള്ളശ്രമം നടത്തുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാജേഷ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago