HOME
DETAILS
MAL
കണ്ണുമൂടിക്കെട്ടി പ്രകടനം നടത്തി
backup
April 23 2017 | 00:04 AM
മട്ടന്നൂര്‍: 'ഷംനയുടെ മരണം, സര്‍ക്കാര്‍ നീതി പുലര്‍ത്തുക' എന്നാവശ്യപെട്ട് പ്രധിഷേധ സൂചകമായി മട്ടന്നൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി കണ്ണുമൂടിക്കെട്ടി പ്രകടനം നടത്തി. ഒരു തവണ സസ്പെന്‍ഡ് ചെയ്ത ഡോക്ടറെയാണ് അതേകാരണത്താല്‍ വീണ്ടും സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ പറഞ്ഞു. പ്രകടനത്തിന് അനസ് എടയന്നൂര്‍, ഫസീം കൂടാളി, ബാസിത് പെടയങ്ങോട്, സുഹൈല്‍ കളറോഡ്, ഫവാസ് സി.വി.എന്‍, മുഹമ്മദ് ശിവപുരം, മുഫീദ് കല്ലായി, ഇജാസ് പാലോട്ടുപള്ളി, സാജിര്‍ കൂടാളി, എസ്.എം റിഷാദ്, പി ഷഹീര്‍, അനസ് ചാലോട്, ടി ശഹീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."