വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
അമ്പലപ്പുഴ : കരുമാടി ഏഴാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പ്രതിഭകളെ ആദരിക്കലും ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്തംഗം കരുമാടി മുരളി അദ്ധ്യക്ഷനായിരുന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാല്‍, ഡോ.ഡി.ഗംഗാദത്തന്‍ നായര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, സി.പി.സുരേഷ് കുമാര്‍, കെ.മംഗളാനന്ദവല്ലി ,എന്‍.രാജപ്പന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെങ്ങന്നൂര്‍ : ചെറിയനാട് സര്‍വിസ് സഹകരണ ബാങ്ക് ഈ വര്‍ഷം അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു തലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്ക് ഏര്‍പ്പടുത്തിയിരിക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സജി ചെറിയാന്‍ എം.എല്‍.എയും, നിര്‍ധനര്‍ക്കുളള ചികിത്സ ധനസഹായ വിതരണം ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മയും നിര്‍വ്വഹിച്ചു. ബാങ്ക് അങ്കണത്തില്‍ നടന്ന ചങ്ങെില്‍ പ്രസിഡന്റ് വി കെ വാസുദേവന്‍ അധ്യക്ഷനായി.
സി.പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, ബി ഉണ്ണികൃഷ്ണ പിള്ള, എം ശശികുമാര്‍, സലിം റാവുത്തര്‍,ഷീദ് മുഹമ്മദ്, കെ എം സലിം, ടി ടി ഷൈലജ, ജി വിവേക്, ഷാളിനി രാജന്‍, പ്രസന്നകുമാര്‍, പ്രൊഫ.ലാലു വര്‍ഗീസ്, പ്രൊഫ. കെ എസ് സൈമണ്‍ എന്നിവര്‍ സംസാരിച്ചു.ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം പി ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി സന്ധ്യാകുമാരി എസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."