കൂത്തുപറമ്പില്‍ സബ് ജയില്‍ സ്ഥാപിക്കാന്‍ അനുമതി
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ സബ് ജയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബസ് സ്റ്റാന്റിനു സമീപത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോട് ചേര്‍ന്നുള്ള പഴയ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിലാണ് സബ് ജയില്‍ ആരംഭിക്കുക. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഈ കെട്ടിടവും അനുബന്ധിച്ചുള്ള അമ്പത് സെന്റ് സ്ഥലവും ഇതിനായി ജയില്‍ വകുപ്പിന് കൈമാറാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ജില്ലയിലെ ജയിലുകളില്‍ ശിക്ഷാ തടവുകാരുടേയും വിചാരണ തടവുകാരുടേയും ബാഹുല്യം ഏറിയതിനെ തുടര്‍ന്നാണ് കൂത്തുപറമ്പില്‍ ജയില്‍ സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങിയത്. 1960 വരെ കെട്ടിടം താലൂക്ക് ജയിലായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പൊലിസ് സ്റ്റേഷനായി മാറ്റുകയായിരുന്നു. സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിച്ചതോടെയാണ് ഇത് സബ് ജയിലായി ഉപയോഗപ്പെടുത്താന്‍ ജയില്‍ വകുപ്പ് ശുപാര്‍ശ നല്‍കിയത്. നേരത്തെ താലൂക്ക് ജയിലായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഇവിടെ അഞ്ചു സെല്ലുകളിലായി അറുപത് തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. പുതിയ സബ് ജയിലിന്റെ ആവശ്യാര്‍ഥം ചുറ്റുമതില്‍ നിര്‍മിക്കാനും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."