സംവരണ സംരക്ഷണ കണ്‍വന്‍ഷന്‍ ടീസ്റ്റ സെറ്റില്‍വാദ് ഉദ്ഘാടനം ചെയ്യും
കൊച്ചി: മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണ കണ്‍വന്‍ഷന്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് ഉദ്ഘാടനം ചെയ്യും. സെന്റ് തെരേസാസ് കോളജില്‍ നാളെ വൈകിട്ട് നാലിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പിന്നാക്ക ന്യൂനപക്ഷ സമുദായമെന്ന നിലയ്ക്ക് മുസ്‌ലിം സമുദായത്തിന് ദേശീയ സംസ്ഥാന തലങ്ങളില്‍ മതിയ ഉദ്യോഗ പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. വി.കെ ബീരാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംവരണം നിലനില്‍ക്കുമ്പോഴും സംവരണത്തെ അട്ടിമറിക്കുന്ന നിയമന രീതിയാണ് തുടര്‍ന്നുവരുന്നത്. അതിനാലാണ് സംവരണത്തിന്റെ അത്രയും അളവില്‍ പോലും മുസ്്‌ലിം സമുദായത്തിന് പ്രാതിനിധ്യം ഉറപ്പുവരുത്താനാവാത്തത്. തെറ്റായ നിയമനരീതികളുടെ ഫലമായി ചില സമുദായങ്ങള്‍ അനര്‍ഹമായത് കൈവശം വയ്ക്കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണപട്ടിക പുനര്‍നിര്‍ണയം നടത്തണമെന്നാണ് സുപ്രിംകോടതി വിധിച്ചത്. എന്നാല്‍, കാല്‍ നൂറ്റാണ്ടായി കേരളത്തില്‍ ഇത് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷനില്‍ റിട്ട. ജസ്റ്റിസ് കമാല്‍പാഷ, വി.എം ഇബ്രാഹിം,സലാഹുദ്ദീന്‍ മദനി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍, എച്ച്.ഇ മുഹമ്മദ് ബാബു സേഠ്, ഡോ. സി. നജീബ്, ശക്കീല്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."