HOME
DETAILS
MAL
മര്‍ദനമേറ്റ ഏഴു വയസുകാരന് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു
backup
April 04 2019 | 20:04 PM
കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ രണ്ടാം ക്ലാസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച കുട്ടി ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാനാണ് തീരുമാനം. മരുന്നുകളോട് വേണ്ടത്ര പ്രതികരിക്കുന്നില്ലെന്നാണ് ന്യൂറോ സര്ജന് ഡോ. ശ്രീകുമാര്‍ പറയുന്നത്. കോട്ടയത്തുനിന്ന് എത്തിയ പ്രത്യേക മെഡിക്കല്‍ സംഘം കുട്ടിയുടെ ചികിത്സ വിലയിരുത്തി. ഇപ്പോള്‍ നല്കി വരുന്ന മരുന്നുകളും മറ്റും തുടരാനാണ് നിര്‍ദേശമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."