വട്ടവട മാതൃകാ വില്ലേജ് പദ്ധതി രാജ്യത്തിനാകെ മാതൃക: മന്ത്രി
അടിമാലി: രാജ്യത്തിനാകെ മാതൃകാപരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ ചുവടുവയ്പാണ് വട്ടവട മാതൃകാ വില്ലേജ് പദ്ധതിയെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പിന്നോക്കവിഭാഗക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനുള്ള മോഡല്‍ വില്ലേജ് പദ്ധതിക്ക് വട്ടവടയില്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 11 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 17 കോടി രൂപയും മുടക്കിയാണ് പദ്ധതി നടപ്പാക്കുക.
കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആരും ആശങ്കപ്പെടേണ്ടെന്നും കുടിയേറ്റ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും വൈദ്യതിവകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മള്‍ട്ടി അമിനിറ്റി ഹബ്, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയവയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി, കെ.കെ രാജേന്ദ്രന്‍ , ആര്‍ദ്രം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.പി.കെ ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരന്‍, വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജന്‍, സെക്രട്ടറി ആര്‍. നന്ദകുമാര്‍,ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."