HOME
DETAILS
MAL
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി: ആറ്റിങ്ങല്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരേ കേസ്
backup
July 04 2020 | 12:07 PM
ആറ്റിങ്ങല്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി നടത്തിയ ആറ്റിങ്ങള്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരേ കേസ്. എം.എല്‍.എ. ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസിട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാനാണ് നിര്‍ദേശം.
ജൂണ്‍ 10-ന് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാരക്കാച്ചി കുളം നവീകരണ ഉദ്ഘാടനം നടത്തിയെന്നാണ് പരാതി. ബി. സത്യന്‍ എം.എല്‍.എ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."