നെടുങ്കണ്ടം ബ്ലോക്ക്: മുകേഷ് മോഹന്‍ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ചെറുതോണി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹനെ മത്സരിപ്പിക്കാന്‍ ഇന്നലെ ഇടുക്കി ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ എം ആഗസ്തി, ഡീന്‍ കുര്യക്കോസ്, ആര്‍ ബാലന്‍പിള്ള, കെ.ആര്‍ സുകുമാരന്‍ നായര്‍ പങ്കെടുത്തു. ധാരണപ്രകാരം എട്ടുമാസം മുകേഷ് മോഹനും ഇതിനുശേഷം റെജി പനച്ചിക്കലിനും പ്രസിഡന്റ് സ്ഥാനം നല്‍കും.
റെജി പനച്ചിക്കല്‍ പ്രസിഡന്റാകുന്ന സമയത്ത് കെ. കെ. കുഞ്ഞുമോന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൈമാറും.
വൈസ് പ്രസിഡന്റായി ഷേര്‍ളി വില്‍സന്‍ തുടരും. വിപ്പ് ലംഘിച്ചതിന് കോഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഡിസിസി പിന്‍വലിച്ചു.
ശ്രീമന്ദിരം ശശികുമാറിനെതിരെ ഭരണസമിതിയംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ുള്ള പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇന്നു 11 ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥനാര്‍ഥിയെ നിര്‍ത്തുമെന്ന് സിപിഎം നെടുങ്കണ്ടണ്ടം എരിയ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."