HOME
DETAILS

ഗ്രാമീണ മേഖലയില്‍ കള്ള ടാക്‌സികള്‍ പെരുകുന്നു

  
backup
July 09 2018 | 07:07 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9f



തൊടുപുഴ: ജില്ലയുടെ ഗ്രാമീണ മേഖലയില്‍ വ്യാപകമായ രീതിയില്‍ കള്ള ടാക്‌സി ഓടുന്നതായി പരാതി. നടപടി എടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നിസ്സംഗത തുടരുന്നതായും ആക്ഷേപം ഉയര്‍ന്നു. ഇതോടെ ടാക്‌സ് അടച്ച് ഓടുന്ന ആയിരക്കണക്കിന് ടാക്‌സി ഡ്രൈവര്‍മാര്‍ ദുരിതത്തിലുമായി.
മാസങ്ങളായി പ്രൈവറ്റ് വാഹനങ്ങളുള്ള വ്യക്തികള്‍ കള്ള ടാക്‌സി ഓടുന്നത് പതിവാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ അനുശാസിക്കുന്ന നിരക്കിനെക്കാള്‍ കുറച്ചാണ് ഇവര്‍ ഓട്ടം പിടിക്കുന്നത്. ഇതിനാല്‍ വര്‍ഷം തോറും ഇരുപതിനായിരത്തോളം രൂപ ടാക്‌സായി അടയ്ക്കുന്ന ടാക്‌സികള്‍ ദിവസവും നിരത്തുകളില്‍ യാത്രക്കാരെ കാത്ത് പകലന്തിയോളം കിടന്നാലും ഓട്ടം കിട്ടാത്ത അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. നിരക്ക് കുറവാണെന്ന് കേള്‍ക്കുമ്പോഴെ കളള ടാക്‌സി വിളിക്കാനെത്തുന്നവര്‍ വാഹനത്തിന്റെ രേഖകള്‍ ശരിയാണെന്നോ ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നുപോലും തിരക്കാറില്ല.
അതിനാല്‍ തന്നെ അപകടമോ മറ്റോ സംഭവിച്ചാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നുപോലും ചിന്തിക്കുന്നില്ല. കൂടാതെ പല അനധികൃത ഇടപാടിനും മറ്റും കളള ടാക്‌സികള്‍ ഏറെ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
പൂമാല, മെത്തോട്ടി, കൂവക്കണ്ടം, നാളിയാനി തുടങ്ങിയ മേഖലകളിലെ പ്രൈവറ്റ് വാഹനങ്ങളുള്ള വ്യക്തികള്‍ വ്യാപകമായി കള്ളടാക്‌സികള്‍ ഓടുന്നുണ്ട്. ഇതിനു പുറമേ ആഡംബര കാറുകള്‍ നിരക്ക് കുറച്ച് നല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ തയാറാകുന്നതോടെ വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കും ആളുകള്‍ ടാക്‌സികളെ ആശ്രയിക്കാത്ത സ്ഥിതിയാണുള്ളത്.
ഭൂരിപക്ഷം ടാക്‌സി ഡ്രൈവര്‍മാരും ബാങ്കില്‍ നിന്നും മറ്റും കടമെടുത്ത് വാഹനം വാങ്ങിയവരാണ്. മാസംതോറും ബാങ്കിലടയ്ക്കാനുള്ള കാശുംപോലും ഇവര്‍ക്കു ലഭിക്കുന്നില്ല. കള്ള ടാക്‌സികളുടെ കടന്നുവരവോടെ ജീവിത ചിലവുകള്‍ക്കുപോലും നെട്ടോട്ടമൊടെണ്ട സ്ഥിതിയാണ്.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കണമെന്നും കള്ള ടാക്‌സിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.
തൊടുപുഴ ജോ. ആര്‍.ടി.ഒ യ്ക്ക് നേരിട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ടാക്‌സി അസോസിയേഷനുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago