അമേത്തിയില്‍ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല: വിനയ് സഹസ്രബുദ്ധെ
തിരുവനന്തപുരം: വര്‍ഷങ്ങളോളം രാഹുലിന്റെയും കുടുംബത്തിന്റെയും മണ്ഡലമായിരുന്ന അമേത്തിയില്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ഡോ. വിനയ് സഹസ്രബുദ്ധെ എം.പി.
വികസനത്തില്‍ ഏറെ പിന്നിലുള്ള അമേത്തിയുടെ അവസ്ഥ വയനാട്ടിലെ വോട്ടര്‍മാര്‍ തിരിച്ചറിയണം. അമേത്തിക്ക് സംഭവിച്ചത് വയനാട്ടില്‍ ആവര്‍ത്തിക്കപ്പെടാന്‍ അനുവദിക്കരുത്. വയനാട് സീറ്റ് തെരഞ്ഞെടുത്തതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. രണ്ട് സീറ്റിലും രാഹുല്‍ പരാജയപ്പെടുമെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 'വിശ്വാസ സംരക്ഷണത്തിന്, വികസന മുന്നേറ്റത്തിന്, കേരളവും മോദിയോടൊപ്പം' എന്നതാണ് ബി.ജെ.പിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും ജയിലില്‍ അടക്കുകയും ചെയ്തത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."