HOME
DETAILS
MAL
എ.എന്‍ രാധാകൃഷ്ണനെതിരേ 132 കേസുകള്‍; വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
backup
April 04 2019 | 21:04 PM
കൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനെതിരേ നൂറ്റിമുപ്പത്തിരണ്ട് കേസുകള്‍ ഉള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്നലെ എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്കൊപ്പം കലക്ട്രേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ശബരിമലയിലെ ആചാരലംഘനം തടയുന്നതിനായി സമാധാനപരമായി നടത്തിയ സമരങ്ങളുടെ പേരിലാണ് കേസെടുത്തിട്ടുള്ളതെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാധാകൃഷ്ണന് പറഞ്ഞു.
താന്‍ പങ്കെടുക്കാത്ത സമരങ്ങളുടെ പേരിലും തനിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഇത്രയും കേസുകള്‍ ഉള്ള കാര്യം അറിഞ്ഞത്. ഈ കേസുകളില്‍ 986 ക്രൈമുകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."