HOME
DETAILS
MAL
ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കും'
backup
July 09 2018 | 07:07 AM
'
ഏറ്റുമാനൂര്‍: ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കുമെന്നും ഒരിഞ്ചുസഥലം പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ കഥകളി പഠനകളരിയുടെയും ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദേഹം. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ആര് രാജന് എഴുതിയ 'എന്റെ ജീവിതനേര്കാഴ്ചകള്' എന്ന പുസ്തകം ഗ്രന്ഥശാല ഉദ്ഘാടന ചടങ്ങില്‍ സൗജന്യമായി വിതരണം ചെയ്തു. ശ്യാമപ്രസാദ്, എ.ഒ. എച്ച്. കൃഷ്ണകുമാര്‍, കുടമാളൂര്‍ മുരളീകൃഷ്ണന്, കലാനിലയം രാജപ്പന്, മോഹന്‍ദാസ്, പി.ജി ബാലകൃഷ്ണപിളള, രഘുനാഥന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."