കൈത്തറിയിലും വേജ്‌ബോര്‍ഡ് വേണം: ഡപ്യൂട്ടി സ്പീക്കര്‍
കണ്ണൂര്‍: പരമ്പരാഗത നെയ്ത്തുതൊഴിലാളികള്‍ക്കായി മുടങ്ങിക്കിടന്ന വേജ് സപ്പോര്‍ട്ട് സ്‌കീം വീണ്ടും നടപ്പാക്കണമെന്ന് നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി. കേരള പത്മശാലീയ സംഘം ജില്ലാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി, കയര്‍ മേഖലകളിലെ തൊഴിലാളികള്‍ക്കു നല്‍കുന്നതുപോലെ കൈത്തറിയിലും വേജ്‌ബോര്‍ഡ് നടപ്പാക്കണം. ജി.എസ്.ടി ഏതു രീതിയിലാണു കൈത്തറി മേഖലയെ ബാധിക്കുന്നതെന്നു പരിശോധിക്കണം. ഒ.ബി.സി ലിസ്റ്റില്‍നിന്ന് ഒ.ഇ.സി ലിസ്റ്റിലേക്കു പത്മശാലീയ വിഭാഗത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടപ്പാക്കും. ഇക്കാര്യത്തില്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തും. സാമൂഹ്യസമത്വത്തിന് അധിഷ്ടിതമായി സാമൂഹ്യനീതി സംസ്ഥാനത്ത് നടപ്പാക്കണമെന്നും വി. ശശി പറഞ്ഞു. സമ്മേളനം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. പ്രഭാകരന്‍ അധ്യക്ഷനായി. കെ.സി ജോസഫ് എം.എല്‍.എ, സി. ജയചന്ദ്രന്‍, ആര്‍. മോഹനന്‍, ആര്‍. മോഹനന്‍പിള്ള, വി.വി കരുണാകരന്‍, സതീശന്‍ പുതിയേട്ടി, കെ. കിഷോര്‍ കുമാര്‍, കെ. വിജയന്‍, പി.വി നരേന്ദ്രന്‍ സംസാരിച്ചു. ഇന്നു രാവിലെ 10ന് ജവഹര്‍ ലൈബ്രറി ഹാളില്‍ വനിതാ സമ്മേളനം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ പൊതുസമ്മേളനം കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."