രാഹുലിന് കൈവശമുള്ളത് 40,000 രൂപ,അഞ്ച് കേസുകള്‍
കല്‍പ്പറ്റ: കൈവശമുള്ളത് 40,000 രൂപ. ആകെ ആറ് കോടിയോളം(കൃത്യം 5,80,58,779 രൂപ) നിക്ഷേപം. ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്തുക്കള്‍(കൃത്യം 1,32,48,284 രൂപ). ഇങ്ങനെ പോകുന്നു വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച പ്രകടനപത്രികയിലെ വിശദാംശങ്ങള്‍. തനിക്കെതിരെ അഞ്ച് കേസുകളാണുള്ളതെന്നും രാഹുല്‍ പ്രകടനപത്രികയില്‍ പറയുന്നു.
72 ലക്ഷത്തോളം രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കടബാധ്യത. വിദ്യാഭ്യാസയോഗ്യത കാണിച്ചിരിക്കുന്നത് ട്രിനിറ്റി കോളജില്‍ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസില്‍ എം ഫില്ലും, കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ 1995ല്‍ ബിരുദവും എന്നാണ്. അഞ്ച് കേസുകളില്‍ ആദ്യത്തെ നാലെണ്ണവും ആര്.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനഷ്ടക്കേസുകളാണ്. മറ്റൊന്ന് സുബ്രഹ്മണ്യന് സ്വാമി നല്കിയ നാഷണല്‍ ഹെറാള്‍ഡ് കേസും. അഞ്ചു കോടിയോളം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായുണ്ട്. (കൃത്യം തുക 5,19,44,682 രൂപ), 39,89,037 രൂപയുടെ ഇന്‍ഷൂറന്‍സുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."