ഏറ്റുമാനൂര്‍ സ്ത്രീസൗഹൃദ നിയോജകമണ്ഡലമാകുന്നു സ്ത്രീകള്‍ക്കായി വിശ്രമകേന്ദ്രങ്ങള്‍, മുലയൂട്ടല്‍ മുറികള്‍, ഷീ ലോഡ്ജ് എന്നിവ ആരംഭിക്കും
പദ്ധതിയുടെ മുന്നോടിയായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ക്ലാസ് സുരക്ഷ-2018 സംഘടിപ്പിച്ചു
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: നിയോജക മണ്ഡലം പൂര്‍ണമായും സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും പെരുമാറുന്നതിനും ഏറ്റവും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്ത്രീ സൗഹൃദ ഇടമാക്കി ഏറ്റുമാനൂരിനെ മാറ്റുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഷീ ലോഡ്ജ്, സ്ത്രീകള്‍ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍, അമ്മമാര്‍ക്ക് മുലയൂട്ടാന്‍ മുറികള്‍ എന്നിവ സജ്ജീകരിക്കും.
പദ്ധതിയുടെ മുന്നോടിയായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ക്ലാസ് സുരക്ഷ-2018 സംഘടിപ്പിച്ചു. ഭരണരംഗം മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വരെ സ്ത്രീകള്‍ കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും ലിംഗവിവേചനം എല്ലാ ഇടങ്ങളിലും കണ്ടു വരുന്നതായും ഇതിനെതിരെ ശക്തമായ മാറ്റം നമ്മുടെ സമൂഹത്തില്‍ നിന്ന് ഉണ്ടാകണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കെ. സുരേഷ് കുറുപ്പ് എം. എല്‍. എ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും സ്കൂളുകളില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ക്ലാസുകള്‍ നടത്തുന്നത്. കുട്ടികളില്‍ ലിംഗനീതി - സമത്വ - അവബോധം സൃഷ്ടിക്കുകയും അതിലൂടെ സ്ത്രീ സമത്വ സൗഹൃദ സമൂഹം വാര്‍ത്തെടുക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."