ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ചാർട്ടേഡ് വിമാന യാത്ര തുടരുന്നു
റിയാദ്: നാടണയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സഹായമൊരുക്കി ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ ചാർട്ടേഡ് വിമാനങ്ങൾ യാത്ര തുടരുന്നു. ഇതിനകം തന്നെ നിരവധി വിമാനങ്ങളാണ് ജിദ്ദയിൽനിന്നും യാത്ര തിരിച്ചത്. ഇതിനു പുറമെ ജിദ്ദയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് നാടണയാൻ ആദ്യമായി അവസരം ഒരുക്കുകയും ചെയ്‌തിട്ടുണ്ട്. വ്യാഴാഴ്ച്ച ആദ്യ വിമാനത്തിൽ 161 യാത്രക്കാരും വെള്ളിയാഴ്ച്ച 250 യാത്രക്കാരും ശനിയാഴ്ച്ച 250 യാത്രക്കാരും ഇതിനകം തന്നെ നാട്ടിലേക്ക് യാത്രയായിട്ടുണ്ട്. വരും ദിവസങ്ങളിൽ തുടരെ തുടരെ എന്ന നിലയിൽ ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ ചാർട്ടേഡ് വിമാനങ്ങൾ പറക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.
ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ ചെയർമാൻ ബാബു നഹ്ദി, സീതി കൊളക്കാടൻ, ജലാൽ തേഞ്ഞിപ്പലം എന്നിവരുടെ നേതൃത്വത്തിൽ കെ.ടി. ജുനൈസ്, ഇൽയാസ് കല്ലിങ്ങലുംൽ, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, വി.വി. അഷ്റഫ്, അബ്ബാസ് വേങ്ങൂർ, ഉനൈസ് തീരൂർ, അബ്ദുൽ ഗഫൂർ വടക്കാങ്ങര തുടങ്ങിയവരൂ ഉൾകൊള്ളുന്ന സംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്. കൂടാതെ, നാട്ടിൽ നിന്നും പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, മജീദ് അരിമ്പ്ര , സുൽഫീക്കർ ഒതായി എന്നിവരും സഹായത്തിനായുണ്ട്. വരും ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് സഊദിയ എയർലൈൻസിന്റെ വിമാനങ്ങളും കഷ്ടതയനുഭവിക്കുന്ന പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ബജറ്റ് വിമാനങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."