ഡെങ്കിയുടെ പേരില്‍ പോരാട്ടം പനി ജനങ്ങള്‍ക്ക്; ചൂട് രാഷ്ട്രീയക്കാര്ക്
ക്
മട്ടന്നൂര്‍: മട്ടന്നൂരില്‍ ജനങ്ങള്‍ പനിച്ചുവിറച്ചുകിടക്കുമ്പോള് രാഷ്ട്രീയക്കാരുടെ ചക്കാളത്തിപോരാട്ടം. ഡെങ്കിപ്പനി പടരുമ്പോഴും ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ യു.ഡി.എഫും എന്നാല്‍ ആവശ്യമായ നടപടി സ്വീകരിച്ചുവെന്ന് ചെയര്‍മാനും പറയുന്നു. വരുന്നനഗരസഭാ തെരഞ്ഞെടുപ്പില്‍ പനിയുടെ പേരില്‍ രാഷ്ട്രീയംകളിച്ചു നേട്ടം കൊയ്യാനാണ് യു.ഡി.എഫ് ശ്രമിക്കുന്നുവെന്നാണ് നഗരസഭാ ചെയര്മാന് കെ. ഭാസ്കരന്റെ ആരോപണം. പോരാട്ടം കൊഴുക്കുന്നതിനിടെ യു.ഡി.എഫ് നഗരസഭയ്ക്കെതിരേ ഹര്‍ത്താലും നടത്തി. ഇതിന്റെ തുടര്‍ച്ചയായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
മട്ടന്നൂരിനു സമീപം കൊതേരിയില്‍ ഒരാള്‍ മരിച്ചതു ഡെങ്കി ബാധിച്ചാണെന്ന പ്രചാരണം വിവാദം മൂര്‍ച്ഛിച്ചു. എന്നാല്‍ മരണം പനിബാധിച്ചാണ് മരണമെന്നത് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
നഗരസഭയിലെ ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് നഗരസഭാ ചെയര്മാന് കെ. ഭാസ്കരന് പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നാട്ടില്‍ ഡെങ്കിപനി പടര്‍ന്നത് രാഷ്ട്രീയമായി പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് എന്ന ആരോപണവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റും രംഗത്തുവന്നിട്ടുണ്ട്.
ഇതിനു പുറമെ സമൂഹമാധ്യമങ്ങളിലും ഇരുമുന്നണികളെയും അനുകൂലിക്കുന്നവര്‍ ഏറ്റുമുട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."