ബാലപീഡനത്തിനെതിരേ സാമൂഹ്യ അവബോധം വേണം: ചെന്നിത്തല
പയ്യന്നൂര്‍: സാക്ഷരകേരളത്തിന് അപമാനകരമായ രീതിയില്‍ വ്യാപകമായ ബാലപീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സാമൂഹ്യ അവബോധം ഉണ്ടാക്കിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിലാത്തറ കാനായി യമുനാതീരത്ത് ജവഹര്‍ ബാലവേദി സംസ്ഥാന സഹവാസ ക്യാംപിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ച് വരുന്ന പീഡനങ്ങള്‍ക്കെതിരേ സര്‍ക്കാരും പൊലിസും ഫലപ്രദമായി ഇടപെടുന്നില്ല. അതുകൊണ്ടാണ് ഇത്തരം പീഡനകള്‍ തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ആദിത്കിരണ്‍ അധ്യക്ഷനായി. മാസ്റ്റര്‍ അബ്ദുള്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചെയര്‍മാന്‍ ജി.വി ഹരി, ഗംഗ രാജശേഖരന്‍, ഇഫ്രഡ് ജഹാന്‍, മുഹമ്മദ് സാദിഖ്, കുമാരി അഞ്ജലി, വി.എ നാരായണന്‍, കെ സുരേന്ദ്രന്‍, സതീശന്‍ പാച്ചേ നി സംസാരിച്ചു.
സൗഹൃദ സദസ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇ.എം ജയപ്രകാശ് അധ്യക്ഷനായി. എ.പി അബ്ദുല്ലക്കുട്ടി ക്യാംപംഗങ്ങളുമായി മുഖാമുഖം നടത്തി. സാംസ്‌കാരിക സമ്മേളനം മുന്‍ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ആര്‍ ജോയ് അധ്യക്ഷനായി. ഡോ. വി. രഘു, ബെന്നി വെട്ടിക്കല്‍ ക്ലാസെടുത്തു. നാടന്‍ പാട്ട്, കലാവിരുന്ന് എന്നിവയുണ്ടായി. ക്യാംപ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."