HOME
DETAILS

ശബരിമലയില്‍ സ്ത്രീയെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  
backup
April 04 2019 | 21:04 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d

 

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞുവച്ച് മര്‍ദിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.
തമിഴ്‌നാട് സ്വദേശിനി രാജം എന്ന സ്ത്രീയെ മരക്കൂട്ടത്ത് വച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എം. മനോജ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസിന്റെ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
അക്രമ സംഭവമുണ്ടായതായി വ്യക്തമാക്കിയ സന്നിധാനത്തെ പൊലിസ് കണ്‍ട്രോളറാണ് സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.അക്രമം തടയാന്‍ പ്രദേശത്ത് എത്തിയ പൊലിസിനെയും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി രണ്ടു കേസുകളിലായി 18 പേര്‍ക്കെതിരേയാണ് പമ്പ പൊലിസ് കേസെടുത്തിരിക്കുന്നത്.


ശബരിമല കര്‍മ സമിതി, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ആചാര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ പ്രവര്‍ത്തകരാണ് മരക്കൂട്ടം, പാറമട, ജീപ്പ് റോഡ് ജങ്ഷന്‍, കെ.എസ്.ഇ.ബി ജങ്ഷന്‍, നടപ്പന്തല്‍, വാവരുനട, താഴെ തിരുമുറ്റം, മാളികപ്പുറം, അന്നദാന മണ്ഡപം, പൊലിസ് മെസ് എന്നീ പ്രദേശങ്ങളില്‍ സംഘടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടിനോടൊപ്പമുള്ള രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
ശബരിമല ആക്ഷന്‍ കൗണ്‍സില്‍ എന്ന ദേശീയ സംഘടനയുടെ വൈസ് പ്രസിഡന്റായ താന്‍ വ്യക്തിപരമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും സെന്‍കുമാര്‍ ഹരജിയില്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago