കാല്‍ നൂറ്റാണ്ടിന്റെ ആത്മബന്ധം എം.എം ജേക്കബ്ബിന്റെ വേര്‍പാടിന്റെ വേദനയില്‍ സി.ടി രാജന്‍
രാമപുരം: കഴിഞ്ഞ 25 വര്‍ഷമായി എം.എം ജേക്കബ്ബിന്റെ സന്തത സഹചാരിയായിരുന്ന സി.ടി രാജന്‍ തീരാദുഖത്തില്‍. എം.എം. ജേക്കബ്ബിന്റെ ആഹാര കാര്യങ്ങള്‍ മുതല്‍ ആരോഗ്യ കാര്യങ്ങള്‍ വരെ കൃത്യമായി നോക്കിയിരുന്നത് രാജനാണ്.
ജേക്കബ്ബ് രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്നിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ചേര്‍ന്നതാണ് രാജന്‍. സജീവ രാഷ്ട്രീയത്തല്‍ നിന്നും പദവികളില്‍ നിന്നും എം.എം ജേക്കബ്ബ് ഒഴിഞ്ഞിട്ടും രാജന്‍ ഒരു നിഴല്‍ പോലെ എപ്പോഴും അദ്ദേഹത്തെ അനുഗമിച്ചു. ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞ 2006 മുതല്‍ മുഴുവന്‍ സമയവും കൂടെ തന്നെയുണ്ട്. പിതാവിനോടെന്നപോലെ പരിചരിച്ചിരുന്ന രാജനോട് എം.എം. ജേക്കബിന് സ്വന്തം മകനോടുള്ള വാത്സല്യമാണുണ്ടായിരുന്നത്.
രണ്ടുപേരും തമ്മില്‍ ഇഴപിരിയാത്ത ഹൃദയബന്ധമായിരുന്നു . എം.എം ജേക്കബ്ബിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതിന് അദ്ദേഹത്തിന്റെ മക്കള്‍ രാജന് പൂര്‍ണ്ണ സ്വാതന്ത്രമാണ് നല്‍കിയിരുന്നത്.
ജേക്കബ്ബിന്റെ മക്കള്‍ക്കും രാജന്‍ കുടുംബാംഗത്തെപ്പോലെയാണ്. മരണസമയത്തും രാജന്‍ ഒപ്പമുണ്ടായിരുന്നു. മരണത്തിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് കോട്ടയം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ സി.റ്റി. രാജന്‍.
സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പിതൃതുല്യനായ ജേക്കബ്ബ് സാറിന്റെ നിര്യാണം തന്റെ വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ വേദനയും, നഷ്ടവുമാണെന്ന് സി.റ്റി. രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."