റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരണ പ്രഖ്യാപനം
ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന നാട്ടുകല്‍ പാലോട് മുറിയങ്കണ്ണി കരിപ്പ മണ്ണ കരിമ്പുഴഎളമ്പുലാശ്ശേരി വാക്കടപ്പുറംകടമ്പഴിപുറം പി.ഡബ്ലിയു.ഡി റോഡില്‍ മൂന്നു ഭാഗങ്ങളിലായി 1.49 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം പി.ഉണ്ണി എം.എല്‍.എ നിര്‍വ്വഹിച്ചു.
കരിപ്പമണ്ണ എ.എം.എല്‍.പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന് അധ്യക്ഷനായി. എം.കെ.ദേവി, പി.മോഹനന്, കെ.സുബ്രഹ്മണ്യന്, വി.പി. ജയപ്രകാശ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കുമരമ്പത്തൂര് അസി.എഞ്ചിനീയര്‍ വി.മനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ.രാജന് സ്വാഗതവും കെ.കൃഷ്ണദാസന് നന്ദിയും പറഞ്ഞു.
അഞ്ചു കിലോമീറ്റര്‍ നീളം ടാറിങ്ങ്, റീടാറിങ്ങ് പ്രവൃത്തികളും 3 കലുങ്കുകളുടെ നിര്‍മ്മാണവുമാണ് പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."