HOME
DETAILS
MAL
കൊവിഡ് ബാധിച്ച് മരിച്ച തമിഴ്നാട്, യുപി സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
backup
July 04 2020 | 16:07 PM
റിയാദ്: കൊവിഡ് ബാധിച്ച് മരണപ്പെട്ട കന്യാകുമാരി സ്വദേശി സെൽവരാജ് (48) ഉത്തർപ്രദേശ് സ്വദേശി മണിലാൽ ഛോട്ടാലാൽ വർമ്മ (74) എന്നിവരുടെ മൃതദേഹങ്ങൾ ദവാദ് മിയിൽ മറവ് ചെയ്തു.
സെൽവരാജ് കഴിഞ്ഞ 25 വർഷവും മണിലാൽ 40 വർഷവുമായി ദുർമ്മയിൽ നിർമ്മാണ കമ്പനികൾ നടത്തിവരികയായിരുന്നു. മരിച്ച ശെൽവരാജിന്റെ ഭാര്യ രാജം, മക്കൾ ഷെജിൻ, രജിഷ. മണിലാൽ വർമ്മയുടെ ഭാര്യ ഫൂൽമതി, മകൻ രാജേഷ് കുമാർ. കേളി മുസാമിയ ഏരിയയിലെ ജീവകാരുണ്യ വിഭാഗം പ്രവർത്തകരാണ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിച്ചത്.
കേന്ദ്രകമ്മിറ്റി ആക്ടിംഗ് കൺവീനർ മധു പട്ടാമ്പി, മുസാമിയ ഏരിയ സെക്രട്ടറി ഷമീർ എം കെ പുലമാന്തോൾ, അബ്ബാസ് പാലത്ത്, അൻവർ കുറുവറ്റൂർ, ദവാദ്മി ഏരിയാ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."