HOME
DETAILS

കൊവിഡില്‍ നമുക്ക് പിഴച്ചത് എവിടെ ?

  
backup
July 05 2020 | 01:07 AM

covid-faults-2020

 

തലസ്ഥാന നഗരമായ തിരുവനന്തപുരവും വ്യവസായ നഗരമായ കൊച്ചിയും ഇപ്പോള്‍ കൊവിഡ് വ്യാപനഭീതിയാല്‍ വരിഞ്ഞുകെട്ടപ്പെട്ട അവസ്ഥയിലാണ്. ഹോട്ട്‌സ്‌പോട്ടും കണ്ടെയ്ന്‍മെന്റ് സോണുമായി ഒറ്റപ്പെടുത്തപ്പെടുന്ന പ്രദേശങ്ങളുടെ എണ്ണം കേരളത്തിലുടനീളം വര്‍ധിച്ചുവരികയാണ്. രണ്ടുമാസം മുന്‍പുവരെ ദിവസം രണ്ടും മൂന്നും എന്ന കണക്കില്‍ തുടങ്ങി പത്തില്‍ താഴെയോ അതില്‍ തെല്ലുകൂടുതലോ മാത്രമുണ്ടായിരുന്ന രോഗവ്യാപനം ഇപ്പോള്‍ നൂറും ഇരുനൂറും കടന്ന് മുന്നേറുകയാണ്. ഇന്നലെ 240 പേരാണു രോഗികളായത്. ഇതുവരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ കൊവിഡ് ബാധിതര്‍ 5,204 ആണ്.


വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരാണ് ഇവിടെ രോഗത്തിന്റെ തോത് ഭീകരമായി കൂട്ടുന്നതെന്ന പ്രചാരണം മൂലം അത്തരമാളുകളോട് അതിക്രൂരമായ പ്രതികരണമാണ് പ്രബുദ്ധമെന്നു മേനിനടിക്കുന്ന കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം വിദേശത്തു നിന്നെത്തിയ യുവതിയെ സ്വന്തം വീട്ടില്‍ കയറ്റാന്‍ ഉറ്റവര്‍ തയാറായില്ല. വീട്ടില്‍ കയറ്റാതെ ആട്ടിയകറ്റപ്പെടുന്ന പ്രവാസികളുടെ എണ്ണം വളരെയേറെ കൂടിക്കൊണ്ടിരിക്കുന്നു. പുറത്തുനിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന രോഗബാധിതരല്ലാത്തവര്‍ പോലും നീചമായി വേട്ടയാടപ്പെടുന്നു. ന്യായീകരിക്കാനാവില്ലെങ്കിലും കൊവിഡ് തങ്ങളുടെ ജീവന്‍ കവരുമെന്ന ഭീതിയാണ് അതിനു പിന്നില്‍.
നേരത്തെ, നിപയെയും ആദ്യഘട്ടത്തില്‍ സാര്‍സ് 2 എന്ന പുതിയ കൊറോണ വൈറസിനെയും വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ട കേരളത്തില്‍ ഇത്തരത്തില്‍ അതിഭീകരമായ രീതിയില്‍ രോഗവ്യാപനമുണ്ടാകാന്‍ എന്താണു കാരണം?. കേരളത്തിലേയ്ക്കു കൂട്ടത്തോടെയെത്തുന്ന പ്രവാസികളെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നമുക്കു കഴിയില്ല.


വുഹാനില്‍ കൊവിഡ്-19 തലപൊക്കി ഏറെനാള്‍ കഴിയുംമുന്‍പ് ആ രോഗം എത്തിച്ചേര്‍ന്ന പ്രദേശമാണു കേരളം. ഇന്ത്യയിലെ ആദ്യ കൊവിഡ്‌രോഗി വുഹാനില്‍ നിന്നെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു. തൊട്ടുപിന്നാലെ അവിടെനിന്നു വന്ന മറ്റുചില വിദ്യാര്‍ഥികളും രോഗികളായി. എന്നാല്‍, ചൈനയിലെപ്പോലെ ഭീകരവ്യാപനവും മരണം വിതയ്ക്കലും ഇവിടെയുണ്ടായില്ല. 20 ദിവസം കൊണ്ട് എല്ലാവരും രോഗമുക്തരായി.
പിന്നീട് മാര്‍ച്ച് ഒന്‍പതോടെയാണു കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തിരനോട്ടം. അതിനെയും കേരളം ഫലപ്രദമായി നേരിട്ടു. വിദ്യാലയങ്ങളും കലാലയങ്ങളും അടച്ചും ബ്രേക്ക് ദ ചെയിന്‍ നടപ്പാക്കിയും വൈറസിനെ പടിക്കു പുറത്തുനിര്‍ത്തി. ബസ് സ്റ്റോപ്പുകള്‍, കടകള്‍, ഓഫിസുകള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലും കൈകഴുകാനുള്ള സോപ്പും വെള്ളവും സാനിറ്റൈസറും വയ്ക്കുന്നതിലും അവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനകള്‍ രംഗത്തുണ്ടായിരുന്നു.
മാര്‍ച്ച് 22നു നടന്ന ദേശീയ ജനതാ കര്‍ഫ്യൂ ഏറ്റവും വിജയമായത് കേരളത്തിലാണ്. മാര്‍ച്ച് 23 മുതല്‍ 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കേരളം മാതൃക കാട്ടി. ആ മാതൃക പിന്തുടര്‍ന്നാണ് അതുവരെ രോഗവ്യാപനത്തെക്കുറിച്ചോ അതുണ്ടാക്കാവുന്ന ഭീതിദമായ അവസ്ഥയെക്കുറിച്ചോ കാര്യമായ ശ്രദ്ധപുലര്‍ത്താതിരുന്ന മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണകൂടവും ഉണരാന്‍ തുടങ്ങിയത്.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കര്‍ക്കശ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരളം പോലെ ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണു കടുകിട തെറ്റിക്കാതെ പാലിച്ചത്. സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള മലയാളിയുടെ ഉത്കണ്ഠ വ്യക്തമാക്കുന്നതായിരുന്നു ലോക്ക് ഡൗണ്‍ കാലത്തെ അനുസരണ ശീലം. അപ്പോഴും രോഗം പടരുന്നുണ്ടായിരുന്നു. രോഗികളുടെ എണ്ണം നൂറു കടന്നു. എന്നാല്‍, മരണം അടുത്തെത്തിയില്ല. എണ്‍പതും തൊണ്ണൂറും വയസുള്ളവര്‍ വരെ രോഗശയ്യയില്‍നിന്നു ജീവിതത്തിലേയ്ക്കു തിരിച്ചുകയറി. ആദ്യ മരണമുണ്ടായതു പോലും മാര്‍ച്ച് 28നാണ്.


അമേരിക്കയും ബ്രിട്ടനും ഇറ്റലിയും ജര്‍മനിയും പോലുള്ള വികസിത രാജ്യങ്ങളിലും മഹാരാഷ്ട്രയും ഗുജറാത്തും യു.പിയും പോലുള്ള സംസ്ഥാനങ്ങളിലും രോഗബാധിതരുടെയും മരണമടയുന്നവരുടെയും എണ്ണം അതിഭീകരമായി വര്‍ധിച്ചുകൊണ്ടിരിക്കെയാണ് ഈ വിസ്മയകരമായ അവസ്ഥ നിലനിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞത്.


ഇതിനിടയില്‍ രോഗമുക്തരുടെ എണ്ണം മിക്കദിവസവും രോഗം ബാധിക്കുന്നവരേക്കാള്‍ കൂടാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം പൂജ്യത്തില്‍ തന്നെ നിന്നു. ആ അവസ്ഥ ദിവസങ്ങളോളം നിലനിന്നു. കേരളത്തെ ലോകം അസൂയയോടെ നോക്കിക്കണ്ട ദിനങ്ങള്‍...
ഈ സന്ദര്‍ഭത്തിലാണ് മറ്റു രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലുമുള്ള മലയാളികളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനമുണ്ടാകുന്നതും അവര്‍ വരാന്‍ തുടങ്ങുന്നതും. കേരളത്തിനു പിഴച്ചത് ആ സന്ദര്‍ഭത്തില്‍ തന്നെയാണ്. അതിനു കുറ്റക്കാര്‍ ജീവനുംകൊണ്ട് സ്വന്തം നാട്ടിലെത്തിയ പ്രവാസികളല്ല, ഭരണകൂടത്തിന്റെ വീണ്ടുവിചാരമില്ലായ്മയാണ്. കൊവിഡ് ബാധിതമായ പ്രദേശത്തുനിന്നു കൂടുതല്‍ പേരെത്തുമ്പോള്‍ കൈക്കൊള്ളേണ്ട കൃത്യമായ ആസൂത്രണമുണ്ടായില്ല.


പ്രവാസികളെ കൊണ്ടുവരണമെന്നു സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയ മത, സാമൂഹിക സംഘടനകളില്‍ മിക്കതും വരുന്നവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനാവശ്യമായ സൗകര്യങ്ങള്‍ക്കു പരമാവധി സഹായം വാഗ്ദാനം ചെയ്തിരുന്നു. വിദ്യാലയങ്ങള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, മദ്‌റസകള്‍ എല്ലാം സൗജന്യമായി വിട്ടുകൊടുക്കാമെന്ന് അവര്‍ സ്വമേധയാ പറഞ്ഞു. ക്വാറന്റൈനില്‍ കഴിയേണ്ടിവരുന്ന പ്രവാസികള്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യം പോലും തങ്ങള്‍ വഹിക്കാമെന്നും പലരും പറഞ്ഞു.
ഇവിടെ ലക്ഷക്കണക്കിനു പ്രവാസികള്‍ എത്തിയാലും ക്വാറന്റൈനില്‍ താമസിപ്പിക്കാനുള്ള സൗകര്യം സജ്ജമാണെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ പ്രവാസികളും കേരളത്തിലെ ജനങ്ങളും ആശ്വാസംകൊണ്ടു. പുറത്തുനിന്നു വരുന്നവരില്‍ രോഗികളോ രോഗവാഹകരോ ഉണ്ടെങ്കില്‍പ്പോലും അവര്‍ നേരിട്ടു സമൂഹമധ്യത്തിലേയ്ക്കു വരാത്തതിനാല്‍ രോഗം പടര്‍ന്നുപിടിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍, തുടക്കത്തില്‍ തന്നെ തീരുമാനത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. സ്ത്രീകളെയും കുട്ടികളെയും സ്ഥാപന ക്വാറന്റൈനിലേയ്ക്കു വിടാതെ വീടുകളില്‍ പോകാന്‍ അനുവദിച്ചു. ആദ്യവിമാനത്തില്‍ വന്ന സ്ത്രീകളെയും കുട്ടികളെയും നേരെ വീട്ടിലേയ്ക്കു വിട്ടു. പിറ്റേന്ന് കേള്‍ക്കുന്നത്, നെടുമ്പാശ്ശേരിയിലും കരിപ്പൂരും വിമാനമിറങ്ങിയ രണ്ടുപേര്‍ക്കു കൊവിഡ് ബാധയുണ്ടായെന്ന വാര്‍ത്തയാണ്. അതിലൊരാള്‍ സ്വന്തം വീട്ടിലേയ്ക്കു പോയ ഗര്‍ഭിണിയായിരുന്നു.
അതേ വീഴ്ച വീണ്ടും ആവര്‍ത്തിച്ചു. എന്നുമാത്രമല്ല, സ്ത്രീകളും കുട്ടികളും എന്നതിനു പകരം വിമാനത്താവളത്തിലെ തെര്‍മല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്നു കണ്ടവരെയെല്ലാം വീടുകളിലേയ്ക്കു വിടുകയെന്ന വന്‍ അബദ്ധം കൂടി സര്‍ക്കാര്‍ ചെയ്തു. അങ്ങനെ പോകുന്നവര്‍ വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ പാടില്ലെന്നും ഹോം ക്വാറന്റൈന്‍ എന്നാല്‍ റൂം ക്വാറന്റൈന്‍ ആണെന്നും അതു കര്‍ക്കശമായി പാലിക്കണമെന്നും മറ്റും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും സംഭവിച്ചത് മറിച്ചാണ്.
ക്വാറന്റൈനില്‍ കഴിയേണ്ട പലരും തരംകിട്ടിയപ്പോള്‍ പുറത്തിറങ്ങി. അവരിലൂടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും രോഗം പടരുന്ന അവസ്ഥയുണ്ടായി. അതോടെ ഓരോരോ പ്രദേശങ്ങള്‍ അടച്ചിടുന്ന അവസ്ഥയുമുണ്ടായി. ഒരിക്കല്‍ പിടിച്ചുകെട്ടിയ വൈറസിനെ നാം തന്നെ തുറന്നുവിട്ടു. അതിന്റെ തിക്തഫലമാണിപ്പോള്‍ കേരളം അനുഭവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  23 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago