പിരായിരി പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്ല മാലിന്യം വഴിയില്‍ തള്ളുന്നു
പാലക്കാട്: മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും മാലിന്യങ്ങള്‍ പാതയോരങ്ങളിലാകുമ്പോള്‍ അവ ഇല്ലാത്ത പഞ്ചായത്തിന് എന്തുപറയാന്‍.
പിരായിരി പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തതിനാല്‍ വഴിയില്‍ തള്ളുന്നവ അവിടെ തന്നെ കുഴിയുണ്ടാക്കി മൂടുന്ന സ്ഥിതിയാണ്. പഞ്ചായത്തിന്റെ ഏതുപ്രദേശം നോക്കിയാലും ഇതുതന്നെയാണ് അവസ്ഥ. പിരായിരി കൊടുന്തിരപ്പുള്ളി റോഡില്‍ മാലിന്യകൂമ്പാരമാണ്. മഴക്കാലമായതോടെ പലഭാഗത്തെയും അവസ്ഥ വളരെ മോശമാണ്. ചീഞ്ഞുനാറുന്ന മാലിന്യം വഴിയാത്രക്കാര്‍ക്കും മറ്റും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. പാതയോരങ്ങളിലെ മാലിന്യം തെരുവുനായ്ക്കള്‍ കടുച്ചുവലിച്ച് പാതയിലേക്ക് ഇടുന്നതും പതിവാണ്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം കത്തിച്ചു കളയുകയാണ് നിലവിലെ സ്ഥിതി. വീടുകളില്‍ നടപ്പിലാക്കിയ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളൊന്നും ഫലപ്രദമായി നടക്കുന്നില്ല.
ഇത്തരം പ്രശ്‌നങ്ങളും വിഷയത്തിന് കാരണമാകുന്നു. വാര്‍ഡ് തലത്തില്‍ കര്‍മസേന രൂപവത്കരിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. പഞ്ചായത്തിന് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ വാങ്ങേണ്ടി വരുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റിനായി പഞ്ചായത്ത് ഫണ്ടില്‍ തുക വകയിരിത്തിയിട്ടുണ്ടെന്നും പദ്ധതിയുടെ ഡി.പി.സി നാളെ സമര്‍പ്പിക്കുമെന്ന് പിരിയാരി പഞ്ചായത്ത് പ്രസിഡന്റ് കെ. കല്യാണി പറഞ്ഞു. അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."