സബ് ആര്.ടി.ഒ ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നത് നീളുന്നു
ചിറ്റൂര്‍: തത്തമംഗലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് ആര്.ടി.ഒ.യുടെ ഓഫിസ് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നത് നീണ്ടുപോകുന്നു.
സ്ഥലം അനുവദിച്ചു നല്കി ഒന്നര വര്‍ഷത്തിലധികമായിട്ടും ഓഫീസ് മാറ്റുന്ന നടപടി നീണ്ടുപോകുകയാണ്. സാങ്കേതിക കാരണങ്ങളാലാണ് ഓഫീസ് മാറ്റുന്നതില്‍ കാലതാമസമുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. നീണ്ടുപോകുംതോറും വാടകയിനത്തിലും വൈദ്യുതി ചാര്‍ജിനത്തിലും സര്‍ക്കാരിന് വലിയ സംഖ്യ അനാവശ്യമായി നഷ്ടപ്പെട്ടുകയാണ്.
മിനി സിവില്‍ സ്റ്റേനില് ആര്.ടി.ഒ ഓഫീസിന് സ്ഥലം അനുവദിച്ചത് 2016 ഒക്ടോബര്‍ 21നാണ്. 2016 നവമ്പര്‍ 17ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ അനുമതി ലഭിച്ചു. ലഭ്യമായ സ്ഥലം ഫര്‍ണീഷ് ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും എസ്റ്റിമേറ്റുകള്‍ ക്ഷണിച്ച് പരിശോധനകള്‍ക്കു ശേഷം ഫാസ്റ്റ് പ്രൊജക്ട് മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചു. കഴിഞ്ഞ 2018 മെയ് ഏഴിന് നിര്‍മ്മിതി കേന്ദ്രത്തിന് വര്‍ക്ക് ഓര്‍ഡര്‍ നല്കി.
തുടര്‍ നടപടി സ്വീകരിച്ചു വരുന്നതായും, സമയബന്ധിതമായി ഓഫീസ് മിനിസിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും ഇതു സംബന്ധിച്ച് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഗതാഗത വകുപ്പ് മന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."