HOME
DETAILS

ചുള്ളിയാര്‍ ഡാമിനരികില്‍ നിയമം ലംഘിച്ച് കെട്ടിട നിര്‍മാണ സാമഗ്രി നിര്‍മിക്കുന്ന ഫാക്ടറി

  
backup
July 09 2018 | 08:07 AM

%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d



മുതലമട: ചുള്ളിയാര്‍ ഡാമിനരുകില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍. ചുള്ളിയാര്‍ ഡാമിനരികിലാണ് 20 ഏക്കറോളം പ്രദേശത്ത് കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം തുടരുകയാണ്. ഡാമിന്റെ പരിസരങ്ങളില്‍ നിശ്ചിത ദൂരപരിധിക്കകത്ത് കെട്ടിട നിര്‍മാണങ്ങള്‍ നടത്തരുതെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ഇറിഗേഷന്‍ വകുപ്പിന് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കേന്ദ്ര പ്രതിരോധ നിയമപ്രകാരം ദൂരപരിധി ഓരോ ഡാമുകള്‍ക്കും വെവ്വേറെ നിര്‍ണയിച്ച് പട്ടികയുണ്ട്. അത് പ്രകാരം നിര്‍മാണത്തിന് എക്‌സി.എന്‍ജിനീയറുടെ അനുമതി വേണമെന്നാണ് നിബന്ധന. എന്നാല്‍ ഇത്തരം ഉത്തരവില്‍ ചുള്ളിയാര്‍ ഡാം ഉള്‍പ്പെട്ടിട്ടില്ലെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തരവ് ഇറങ്ങിയതിന് ശേഷമാണ് ചുള്ളിയാര്‍ ഡാം നിര്‍മിച്ചത് എന്നാണ് അധികൃതരുടെ ഭാഷ്യം. ഫാക്ടറി നിര്‍മാണത്തിന് നിലവില്‍ പഞ്ചായത്ത് അനുവാദം നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതി ഇറിഗേഷന്‍ വകുപ്പ് ഡാം സേഫ്റ്റി അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെങ്കിലും മറുപടി കിട്ടിയിട്ടില്ല. ഇതിനിടെ ഇറിഗേഷന്റെ സ്ഥലം മണ്ണിട്ടു നികത്തിയ ഫാക്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് പരിസരവാസികള്‍ നല്‍കിയ പരാതിയും പരിഗണിക്കപ്പെട്ടിട്ടില്ല. ഫാക്ടറി കെട്ടിടത്തിന് നിലവില്‍ അതോറ്റിയുടേയോ എക്‌സി.എന്‍ജിനീയറുടേയോ അനുമതി നിര്‍മാതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് ഉള്‍പ്പെടെ അനുമതി നല്‍കാത്തതിനെതിരേ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ നിയമനടപടിയിലേക്ക് നീങ്ങിയതായും ഇതിനെതിരേ ഇറിഗേഷന്‍,കൃഷി വകുപ്പ്, തദ്ദേശ വകുപ്പുകള്‍ നിയമനടപടിയിലേക്ക് നീങ്ങണമെന്നുമാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  5 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  5 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  5 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  5 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  5 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  5 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  5 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  5 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  5 days ago