HOME
DETAILS

എം.ജി.ആര്‍ ജീവിച്ചിരുന്ന വീടിന്റെ നവീകരണം അന്തിമഘട്ടത്തില്‍

  
backup
July 09 2018 | 08:07 AM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8



വടവന്നൂര്‍: എം.ജി.ആര്‍ ജീവിച്ചിരുന്ന വീടിന്റെ നവീകരണം അന്തിമ ഘട്ടത്തില്‍. 20 ലക്ഷത്തിലധികം രൂപ ചിലവിലാണ് തമിഴ്‌നാട് മുന്‍ എം.എല്‍.എയും എം.ജി.ആറിന്റെ സഹപ്രവര്‍ത്തകനുമായ സൈദൈ ദുരൈസ്വാമി എം.ജി.ആറിന്റെ വീട് നവീകരിക്കുന്നത്. വടവന്നൂര്‍ തറയിലുള്ള സത്യവിലാസം എന്നപേരിലുള്ള എം.ജി.ആര്‍ അമ്മയോടൊപ്പം ചെറുപ്പകാലത്ത് താമസിച്ചിരുന്ന വീടിന്റെ നവീകരണമാണ് ചെന്നൈ സൈതാപേട്ടയിലെ മുന്‍ എം.എല്‍.എയായിരുന്ന സൈദൈ ദുരൈസ്വാമിയുടെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
അങ്കണവാടിയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അതേപടി നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുകയും അങ്കണവാടിക്കായി പ്രത്യേകം കെട്ടിടം തൊട്ടടുത്തുതന്നെ നിര്‍മിച്ചു കൊടുത്തുകൊണ്ടുമാണ് തന്റെ രാഷ്ട്രീയ ഗുരുവായ എം.ജി.ആറിന് ഗുരുദക്ഷിണയായി സൈദൈ ദുരൈസ്വാമി വീട് നവീകരിക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
തമിഴകത്തിന്റെ ഇദയദൈവമായ എം.ജി.ആര്‍.ചെറുപ്പകാലത്ത് ജീവിച്ചിരുന്ന വീട് ആരും പരിപാലിക്കാനില്ലാതെ തകര്‍ന്നടിയുന്നത് പാര്‍ട്ടിപ്രവര്‍ത്തകരിലൂടെ അറിഞ്ഞതിനുശേഷമാണ് ഇത്തരത്തിലൊരു തീരുമാനം സ്വയം എടുത്തതെന്ന് സൈദൈ ദുരൈസ്വാമി പറഞ്ഞു. 1983-84 ല്‍ ചെന്നൈ കോര്‍പറേഷന്‍ ഡവലപ്‌മെന്റ് കമ്മിറ്റിയില്‍ രണ്ട് ചെയര്‍മാന്‍മാരില്‍ എം.ജി.ആറിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. അന്നുമുതല്‍ക്ക് എം.ജി.ആറിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ പ്രചരണപ്രവര്‍ത്തകനായി തുരടുകയാണ് എ.ഐ.എ.ഡി.എം.കെ മുന്‍ സംസ്ഥാന കണ്‍വീനറായിരുന്ന സൈദൈ ദുരൈസ്വാമി .
ശ്രീലങ്ക കാണ്ടിയില്‍ 1917 ജനുവരി ജനുവരി 17ന് മേനകത്ത് ഗോപാല മേനോന്റെയും വടവന്നൂര്‍ സ്വദേശിയായ മരുതൂര്‍ സത്യഭാമയുടയും മകനായാണ് എം.ജി.ആറെന്ന എം.ജി.രാമചന്ദ്രന്റെ ജനനം. പിതാവ് കാണ്ടിയില്‍ മജിസ്‌ട്രേറ്റായി ജോലി ചയ്തിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് സഹോദരന്‍ ചക്രപാണിയും അമ്മ സത്യഭാമയുമൊത്ത് എം.ജി.ആര്‍ വടവന്നൂരിലെത്തുന്നത്.
പിന്നീടാണ് കുംഭകോണത്തിലേക്ക് യാത്രയാകുന്നത്. ഇവിടെനിന്നുമാണ് നാടകക്കമ്പനിയില്‍ ചേരുകയും തുടര്‍ന്ന് ചലച്ചിത്രമേഖലയിലും രാഷ്ട്രീയത്തിലും എത്തിപെടുകയും ചെയ്യുന്നത്.
പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ വടവന്നൂരില്‍ അമ്മ സത്യഭാമയുടെ പേരില്‍ അറിയപ്പെടുന്ന വീട് എം.ജി.ആറിനെ സ്‌നേഹിക്കുന്ന തമിഴ് ജനതയുടെയും മലയാളികളുടെയും സന്ദര്‍ശന കേന്ദ്രമാണ്. തമിഴ് കവി വൈരമുത്തു മുതല്‍ക്കുള്ള സാഹിത്യകാരന്‍മാരും പാലക്കാട് ജില്ലയില്‍ ചലചിത്ര ചിത്രീകരണത്തിനെത്തുന്ന യുവനടന്‍മാരും നടികളും ആരേയും അറിയിക്കാതെ തന്നെ എം.ജി.ആറിന്റെ വീട്ടിലെത്താറുണ്ട്.
എ.ഐ.എ.ഡി.എം.കെയിലുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെ പ്രധാന ദിവസങ്ങളില്‍ പൊള്ളാച്ചിയില്‍ നിന്നും വടവന്നൂരിലെ എം.ജി.ആറിന്റെ സത്യവിലാസത്തിലെത്താറുണ്ട്. വടവന്നൂര്‍ വാസികളുടെ എം.ജി.ആറിനോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ് പഞ്ചാത്ത് കമ്മ്യൂണിറ്റിഹാളിന് എം.ജി.ആറിന്റെ പേര് നാമകരണം ചെയ്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago