HOME
DETAILS

നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ ഇരുട്ടില്‍; കണ്ണ് തുറക്കാതെ ഭരണകൂടം

  
backup
July 09 2018 | 08:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-3


പാലക്കാട്: നഗരത്തിലെ ഏറെ തിരക്കുള്ള ബസ് സ്റ്റാന്‍ഡുകള്‍ മാസങ്ങളായി അന്ധകാരത്തില്‍ മുങ്ങുമ്പോഴും കണ്ണുതുറക്കാതെ ഭരണകൂടം.
മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സന്ധ്യമയങ്ങിയാല്‍ യാത്രക്കാര്‍ക്കാശ്രയം ബസുകളുടെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള വെട്ടമോ മൊബൈല്‍ ഫോണിലെ ടോര്‍ച്ചോ ആണ്. സ്റ്റാന്റിനകത്തെ സോഡിയം ലാമ്പുകള്‍ കണ്ണടച്ചിട്ട് കാലങ്ങളായെന്നു മാത്രമല്ല. ഇവ നന്നാക്കുന്നതിനെപ്പറ്റി ഭരണകൂടം ചിന്തിച്ചിട്ടേയില്ല. നഗര പരിധിയില്‍ മിക്കയിടത്തും ഹൈമാസ്സ് വിളക്കുകളും മിനി ഹൈമാസ്സ് വിളക്കുകളുമൊക്കെ സ്ഥാപിച്ചപ്പോള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ അത്തരമൊരു ലൈറ്റ് സ്ഥാപിക്കാന്‍ ഭരണകൂടം മറന്നുപോയി.
എട്ട് മണി കഴിഞ്ഞാല്‍ ബസുകള്‍ കുറയുന്ന ബസ് സ്റ്റാന്‍ഡില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും തകൃതിയാണ്. സ്റ്റേഡിയം സ്റ്റാന്‍ഡിലെ സ്ഥിതി ഏറെ പരിതാപകരമാണ്. സ്റ്റാന്‍ഡിനകത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച എട്ട് ലൈറ്റുകളുള്ള ഹൈമാസ്സ് വിളക്കുകളാകട്ടെ മിക്കപ്പോഴും പ്രവര്‍ത്തനരഹിതമാണ്. പലപ്പോഴും പത്രവാര്‍ത്തകള്‍ വന്നാല്‍ മിഴി തുറക്കുമെങ്കിലും നാളുകള്‍ കഴിഞ്ഞാല്‍ പിന്നെയും പഴയപടിയാകും. സ്റ്റാന്‍ഡിന് മുന്‍വശത്തെ ട്രാക്കുകള്‍ക്കുമുകളിലുള്ള സ്റ്റേഡിയം ലാമ്പുകളാകട്ടെ പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി. വാളയാര്‍ ബസുകള്‍ നിര്‍ത്തുന്ന ട്രാക്കുകള്‍ക്കു മുകളിലെ സോഡിയം ലാമ്പുമാത്രമാണ് കത്തിയിരുന്നതെങ്കിലും ഇതും മിഴിയടച്ചിട്ട് മാസങ്ങളായി. സ്റ്റാന്‍ഡിനു വടക്കുവശത്തെ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം അടുത്തകാലത്തായി മിനി ഹൈമാസ്സ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇതിന്റെ വെളിച്ചം പ്രയോജനകരമല്ല. സ്റ്റാന്‍ഡിനകത്തേക്ക് ബസുകള്‍ കയറുന്നിടത്ത് ഓട്ടോ സ്റ്റാന്റുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്.
മുന്‍വശത്തെ സോഡിയം ലാമ്പുകള്‍ കത്താത്തതിനു പുറമെ ആകെ വെളിച്ചമുണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്കുകൂടി കണ്ണടച്ചതോടെ സ്റ്റാന്‍ഡിനകം മൊത്തം ഇരുട്ടില്‍ മയങ്ങിയിരിക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ സ്റ്റാന്‍ഡിനകത്ത് മദ്യപന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടമുള്ളതിനാല്‍ ഇരുട്ടിനെ ഭയന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭീതിയോടെയാണ് ബസ് കയറാന്‍ എത്തുന്നത്. ലക്ഷങ്ങള്‍ പ്രതിമാസം വാടകവാങ്ങുന്ന ഭരണകൂടം സ്റ്റാന്‍ഡിനകത്തെ വ്യാപാരികളുടെയും സ്റ്റാന്‍ഡിലേക്കെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരുടെയും ദുരിതത്തിനു നേരെ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. പ്രവര്‍ത്തനരഹിതമായ ഇരുസ്റ്റാന്‍ഡുകളിലെയും വിളക്കുകള്‍ നേരെയാക്കണമെന്നും മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ഒരു ഹൈമാസ്സ് വിളക്ക് സ്ഥാപിക്കണമെന്നുമുള്ള ആഐവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago