HOME
DETAILS
MAL
തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു
backup
July 05 2020 | 02:07 AM
ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. ഇന്നലെ വൈകിട്ട് 5.30ന് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി മാരാരിക്കുളം സി.ഐ എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.
15 കോടി രൂപ കാണാതായിട്ടുണ്ടെന്നും ഇതില്‍ മഹേശന് പങ്കുണ്ടെന്നും തുഷാര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതാണ് പൊലിസ് പ്രധാനമായും അന്വേഷിച്ചത്. ആത്മഹത്യക്ക് വെള്ളാപ്പള്ളി നടേശനും മാനേജര്‍ കെ.എല്‍ അശോകനും പ്രേരണയായെന്ന് മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു.
ഇതിനേത്തുടര്‍ന്ന് കഴിഞ്ഞദിവസം വെള്ളാപ്പള്ളിയെയും അശോകനെയും പൊലിസ് ചോദ്യംചെയ്തിരുന്നു.
വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണം: ധര്‍മവേദി
കോഴിക്കോട്: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി മഹേശന്റെ മരണത്തിനു കാരണക്കാരനായ വെള്ളാപ്പള്ളി നടേശനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി മലബാര്‍ ഘടകം. വെള്ളാപ്പള്ളിക്കും സഹായി അശോകനുമെതിരേ കേസെടുക്കണമെന്ന മഹേശന്റെ കുടുംബത്തിന്റെ ആവശ്യം പൊലിസും ഭരണകൂടവും പരിഗണിക്കുന്നില്ലെന്നും ധര്‍മവേദി നേതാക്കള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രവീന്ദ്രന് പൊയിലൂര്‍, വി.പി കൃഷ്ണന്, രാഗേഷ് മുടപ്പിലാവില്‍, കെ.കെ ബാലന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."